
പ്രൊകബഡി ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിന്റെ ജയം ഒരു പോയിന്റിനായിരുന്നു. എന്നാല്‍ ജയത്തോടെ സോണ്‍ എയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് ഗുജറാത്ത് കടന്നു. തോല്‍വി വഴങ്ങിയ പൂനെ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് 87 പോയിന്റാണ് 22 മത്സരത്തില്‍ നിന്ന് നേടിയത്. പൂനെ 80 പോയിന്റും നേടി.
23-22 എന്ന സ്കോറിനാണ് ഗുജറാത്തിന്റെ വിജയം. ദിവസത്തെ ആദ്യ മത്സരത്തില്‍ പോയിന്റുകള്‍ കുതിച്ച് കയറിയെങ്കില്‍ രണ്ടാം മത്സരത്തില്‍ പോയിന്റ് നേടാന്‍ ഇരു ടീമുകളും മടിച്ചു നിന്നു. 7 പോയിന്റുമായി റിങ്കു നര്‍വാല്‍ പൂനെയുടെ ടോപ് സ്കോററായപ്പോള്‍ അതേ പോയിന്റ് നേടി ഗുജറാത്തിനായി സച്ചിനും സുനില്‍ കുമാറും തിളങ്ങി.
13-8 എന്ന നിലയില്‍ റെയിഡിംഗില്‍ ഗുജറാത്ത് ആധിപത്യം നേടിയപ്പോള്‍ പ്രതിരോധത്തില്‍ പൂനെ മുന്നിട്ടു നിന്നു(11-9). ഇരു ടീമുകളും മത്സരത്തില്‍ ഓള്‍ഔട്ട് ആയില്ല. മൂന്ന് അധിക പോയിന്റ് പൂനെ നേടിയപ്പോള്‍ ആ ഗണത്തില്‍ ഗുജറാത്തിനു ഒരു പോയിന്റ് ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial