
മേയ് 30, 31 തീയ്യതികളില്‍ നടക്കുന്ന ആറാം സീസണിലെ ലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി വിവിധ ഫ്രാഞ്ചൈസികള്‍. എട്ട് ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ നാല് ടീമുകള്‍ ആദ്യം മുതല്‍ തങ്ങളുടെ ടീമിനെ നിര്‍മ്മിച്ചെടുക്കുവാനുള്ള തീരുമാനത്തിലാണെന്നാണ് മനസ്സിലാക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ് ചാമ്പ്യന്‍ താരം പര്‍ദീപ് നര്‍വാലിനെ നിലനിര്‍ത്തിയിട്ടുണ്ട്. നാല് താരങ്ങളെ വരെ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താവുന്നതാണ്.
പട്ന പൈറേറ്റ്സ്: പര്‍ദീപ് നര്‍വാല്‍, ജയദീപ്, ജവഹര്‍ ദാഗര്‍, മനീഷ് കുമാര്‍
ബംഗാള്‍ വാരിയേഴ്സ്: സുര്‍ജീത് സിംഗ്, മനീന്ദര്‍ സിംഗ്
ദബാംഗ് ഡല്‍ഹി: മെറാജ് ഷെയ്ഖ്
ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്: സച്ചിന്, സുനില്‍ കുമാര്‍, മഹേന്ദ്ര രാജ്പുത്
ഹരിയാന സ്റ്റീലേര്‍സ്: കുല്‍ദീപ് സിംഗ്
പുനേരി പള്ട്ടന്: സന്ദീപ് നര്‍വാല്‍, രാജേഷ് മോണ്ടല്‍, മോര് ജിബി, ഗിരീഷ് മാരുതി എര്‍ണാക്
തമിള്‍ തലൈവാസ്: അജയ് താക്കൂര്‍, അമിത് ഹൂഡ, സി. അരുണ്‍
തെലുഗു ടൈറ്റന്‍സ്: നിലേഷ് സാലുങ്കേ, മൊഹ്സന്‍ മഗ്സൗദ്ലോജാഫ്രി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial