ജയത്തോടെ യോദ്ധാക്കള്‍ നാട്ടില്‍ നിന്ന് മടങ്ങുന്നു

ലക്നൗവിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി യുപി യോദ്ധാക്കള്‍. ഇതിനു മുമ്പ് നാട്ടില്‍ നടന്ന മത്സരത്തില്‍ ഒരു പോയിന്റ് മാത്രമാണ് ടീമിനു നേടാനായത്. ഇന്നത്തെ മത്സരത്തില്‍ അവസാന മിനുട്ടുകളില്‍ ലീഡ് ഇരു വശത്തേക്കും മാറി മറിഞ്ഞുവെങ്കിലും ഒടുവില്‍ രണ്ട് പോയിന്റിന്റെ ജയം യുപി യോദ്ധാക്കള്‍ സ്വന്തമാക്കി. പകുതി സമയത്ത് 12-10 എന്ന നിലയില്‍ രണ്ട് പോയിന്റിന്റെ ലീഡ് തെലുഗു ടൈറ്റന്‍സ് സ്വന്തമാക്കിയെങ്കിലും യുപി രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി ലീഡ് കൈക്കലാക്കി. അവസാന മിനുട്ടുകളില്‍ ഇരു ടീമുകളും ലീഡ് തിരിച്ചു പിടിച്ചുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 25-23 എന്ന നിലയില്‍ മത്സരം യുപി സ്വന്തമാക്കി.

യുപിയ്ക്കായി പതിവു പോലെ നിതിന്‍ തോമര്‍ തന്നെയാണ് കൂടുതല്‍ പോയിന്റുകളും സ്വന്തമാക്കിയത്. നിതിന്‍ തോമര്‍ ആറ് പോയിന്റും നിതേഷ് കുമാര്‍ 5 പോയിന്റും നേടി യുപി നിരയില്‍ തിളങ്ങിയപ്പോള്‍ ടൈറ്റന്‍സിന്റെ രാഹുല്‍ ചൗധരി 6 പോയിന്റ് നേടി.

യുപി 13 റെയിഡ് പോയിന്റുകള്‍ നേടിയപ്പോള്‍ ടൈറ്റന്‍സ് 10 പോയിന്റ് നേടി. പ്രതിരോധത്തില്‍ 12 പോയിന്റുമായി ടൈറ്റന്‍സ് മുന്നിട്ടു നിന്നപ്പോള്‍ 10 പോയിന്റാണ് യുപി നേടിയത്. ആരും തന്നെ മത്സരത്തില്‍ ഓള്‍ഔട്ട് ആയില്ല എന്നതും പ്രത്യേകതയാണ്. രണ്ട് ബോണസ് പോയിന്റ് യുപിയ്ക്കും ഒരു പോയിന്റ് ടൈറ്റന്‍സിനും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇബ്രഹിമോവിച് തിരിച്ചെത്തി, മാഞ്ചസ്റ്ററിൽ തുടങ്ങിവെച്ചത് പൂർത്തിയാക്കാ‌ൻ
Next articleത്രിരാഷ്ട്ര ടൂർണമെന്റ് കിരീടം ഇന്ത്യയ്ക്ക്