അഞ്ചില്‍ അഞ്ചും തോറ്റ് ഡല്‍ഹി

സ്വന്തം നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാനാകാതെ ദബാംഗ് ഡല്‍ഹി. ഡല്‍ഹി ലെഗ് മത്സരങ്ങളിലെ അവസാന മത്സരമായ ഇന്നലത്തെ ഡല്‍ഹി-ടൈറ്റന്‍സ് പോരാട്ടത്തില്‍ 22 പോയിന്റുകളുടെ മാര്‍ജിനോടെ 44-22 നു ആണ് മത്സരം ഡല്‍ഹി അടിയറവു പറഞ്ഞത്. മൂന്ന് തവണ മത്സരത്തില്‍ ഡല്‍ഹി ഓള്‍ഔട്ടിനു വിധേയരായി.

16 പോയിന്റുമായി രാഹുല്‍ ചൗധരി ടൈറ്റന്‍സിന്റെയും മത്സരത്തിലെയും ടോപ് സ്കോറര്‍ ആയി. 7 പോയിന്റുമായി മോഹ്സന്‍ മഗ്സോധ്‍ലു, 5 പോയിന്റ് നേടി നിലേഷ് സാലുങ്കേ എന്നിവരും രാഹുലിനു മികച്ച പിന്തുണ നല്‍കി. 7 പോയിന്റ് നേടിയ അബോല്‍ഫസല്‍ മഗ്ധോസ്‍ലു ആണ് ടോപ് സ്കോറര്‍. റെയിഡിംഗില്‍ 26-13നു തെലുഗു ടൈറ്റന്‍സ് മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധത്തിലും ടൈറ്റന്‍സിനു തന്നെ നേരിയ ലീഡ് കൈവരിക്കാനായി(12-9).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ
Next articleഅഗ്യൂറോയ്ക്ക് കാറപകടം; രണ്ട് മാസത്തോളം കളിക്കാൻ കഴിഞ്ഞേക്കില്ല