ഡല്‍ഹിയ്ക്ക് നാട്ടില്‍ രണ്ടാം തോല്‍വി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദബാംഗ് ഡല്‍ഹിയ്ക്ക് തോല്‍വി. പുനേരി പള്‍ട്ടനോട് 5 പോയിന്റിനാണ് ഡല്‍ഹി ഇന്നത്തെ രണ്ടാം മത്സരത്തില്‍ അടിയറവ് പറഞ്ഞത്. പകുതി സമയത്ത് 14-8 നു ലീഡ് ചെയ്ത ശേഷമാണ് മത്സരം ഡല്‍ഹി കൈവിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മത്സരം പൂനെ 34-29നു സ്വന്തമാക്കി.

ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന പൂനെയുടെ തുണയായി എത്തിയത് ദീപക് ഹൂഡയുടെ വരവാണ്. പത്ത് പോയിന്റ് സ്വന്തമാക്കിയ താരം പൂനെ മുന്നേറ്റങ്ങളെ നയിച്ചു. കൂട്ടിനു രാജേഷ് മോണ്ഡല്‍(5), ഗിരീഷ് എര്‍ണാക്(5) എന്നിവരും എത്തിയപ്പോള്‍ ഡല്‍ഹിയുെട താളം പിഴച്ചു. ഇറാനിയന്‍ താരങ്ങളായ മെറാജ് ഷെയ്ഖ്(7), അബോല്‍ഫസല്‍ മഗ്സോധ്ലു(5) എന്നിവരായിരുന്നു ഡല്‍ഹിയുടെ പ്രധാന താരങ്ങള്‍.

ആദ്യ പകുതിയില്‍ വെറും 8 പോയിന്റ് നേടിയ പൂനെ രണ്ടാം പകുതിയില്‍ 26 പോയിന്റുകളാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ നില മെച്ചമാക്കാന്‍ ഡല്‍ഹിയ്ക്കായെങ്കിലും പൂനെയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ പോകുകയായിരുന്നു ആതിഥേയര്‍ക്ക്. റെയിംഡിംഗില്‍(19-17), പ്രതിരോധത്തില്‍(11-8) എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയ പൂനെ രണ്ട് തവണ ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ആ വകുപ്പില്‍ 2 പോയിന്റാണ് ഡല്‍ഹി സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറില്ലാതെ ഇറങ്ങിയ പി എസ് ജിക്ക് ഗോളുമില്ല വിജയവുമില്ല
Next articleബെല്‍ഗാവി പാന്തേഴ്സ് കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍