മെറാജ് ഷെയ്ഖ് മിന്നി, ഒരു പോയിന്റ് ജയം ഡല്‍ഹിയ്ക്ക്

ആതിഥേയരെ സ്വന്തം നാട്ടില്‍ അട്ടിമറിയ്ക്കുക. അതും അവരുടെ മികച്ച താരം മികവ് പുലര്‍ത്തിയ മത്സരത്തില്‍. അതാണ് പ്രൊകബഡി ലീഗിലെ അമ്പതാം മത്സരത്തില്‍ മുംബൈ സാക്ഷ്യം വഹിച്ചത്. ഇത് നാട്ടില്‍ മുംബൈയുടെ ഈ സീസണിലെ മൂന്നാമത്തെ തോല്‍വിയാണ്. പ്രൊകബഡി ലീഗിന്റെ മുംബൈ ലെഗ് തുടങ്ങിയ ശേഷം വിജയമെന്താണെന്ന് മുംബൈയ്ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. പകുതി സമയത്ത് 17-17നു ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ ഫൈനല്‍ വിസില്‍ സമയത്ത് 33-32 എന്ന നിലയില്‍ ദബാംഗ് ഡല്‍ഹി വിജയം നേടി.

മുംബൈയുടെ അനൂപ് കുമാറും, ഡല്‍ഹിയുടെ മെറാജ് ഷെയ്ഖും 11 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. മുംബൈയ്ക്കായി കാശിലിംഗ്, ശ്രീകാന്ത് ജാധവ് എന്നിവര്‍ ഏഴ് വീതം പോയിന്റ് നേടി. ഡല്‍ഹിയ്ക്കായി അബോഫസല്‍ മഗ്സോധ്‍ലു ആണ് 8 പോയിന്റുമായി മെറാജിനെ പിന്തുണച്ചത്. 26 റെയിഡ് പോയിന്റുകളുമായി മുംബൈ ഡല്‍ഹിയെ(19) ബഹുദൂരം പിന്നിലാക്കിയിരുന്നുവെങ്കിലും 2 തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയത് ടീമിനു വിനയായി. പ്രതിരോധത്തില്‍ അഞ്ച് പോയിന്റിന്റെ ആധിപത്യം(10-5)ഡല്‍ഹിയ്ക്കായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെലോറ്റിയുടെ അത്ഭുത ഗോളിൽ ടൊറീനോ വിജയ പാതയിൽ
Next articleബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ ജയം നേടി ലൂയിസ് ഹാമിള്‍ട്ടണ്‍