
പ്രൊകബഡി ലീഗില്‍ മികച്ച വിജയവുമായി ബെംഗളൂരു ബുള്‍സ്. തെലുഗു ടൈറ്റന്‍സിനെതിരെ 31-21 എന്ന സ്കോറിനാണ് ബുള്‍സ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളുടെയും റെയിഡര്മാരുടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തില്‍ പ്രതിരോധ മികവിലാണ് ബുള്‍സ് വിജയം സ്വന്തമാക്കിയത്. പകുതി സമയത്ത് ബെംഗളൂരു 15-10 നു മുന്നിലായിരുന്നു.
ബെംഗളൂരിവിന്റെ രോഹിത് കുമാര്‍ മുന്നേറ്റങ്ങളെ നയിച്ചപ്പോള്‍ അജയ് കുമാര്‍ മികച്ച പിന്തുണ നല്കി. ടൈറ്റന്‍സ് താരം രാഹുല്‍ ചൗധരിയുടെ നിറം മങ്ങിയ പ്രകടനം ടീമിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു. വിശാല്‍ ഭരദ്വാജിനും പ്രതിരോധത്തില്‍ അധികം പോയിന്റ് നേടാനായില്ല. 12 പോയിന്റ് നേടിയ രോഹിത് കുമാറാണ് മത്സരത്തിലെ ടോപ് സ്കോറര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial