തലൈവാസിനെ ഒരു പോയിന്റിനു മറികടന്ന് ബെംഗളൂരു ബുള്‍സ്

- Advertisement -

ഹൈദ്രാബാദില്‍ നിന്ന് നാഗ്പൂരിലേക്ക് പ്രൊകബഡി പോരാട്ടങ്ങള്‍ കൂടുമാറിയപ്പോള്‍ തുടക്കം ആവേശകരം. നാഗ്പൂരില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒരു പോയിന്റിനു തമിഴ് തലൈവാസിനെ മറികടന്ന് ബെംഗളൂരു ബുള്‍സ്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയത് ബെംഗളൂരു ആണെങ്കില്‍ അവസാനമിനുട്ടില്‍ പുറത്തെടുത്ത പോരാട്ട വീര്യത്തില്‍ തമിഴ് തലൈവാസ് ബുള്‍സ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. പകുതി സമയത്ത് 23-8 ന്റെ വ്യക്തമായ ലീഡാണ് രോഹിത് കുമാറിന്റെ പ്രകടന മികവില്‍ ബെംഗളൂരു നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 23 പോയിന്റുകള്‍ തമിഴ് തലൈവാസ് നേടിയപ്പോള്‍ 9 പോയിന്റ് കരസ്ഥമാക്കി ബെംഗളൂരു ബുള്‍സ് മത്സരം സ്വന്തം വരുതിയില്‍ നിലനിര്‍ത്തി. രോഹിത് കുമാര്‍(11 പോയിന്റുകള്‍), ആശിഷ് കുമാര്‍(6), മഹേന്ദര്‍ സിംഗ്(5) എന്നിവരാണ് ബെംഗളൂരിന്റെ പ്രധാന പോയിന്റ് നേട്ടക്കാര്‍. കെ പ്രപഞ്ചന്‍, അജയ് താക്കൂര്‍ എന്നിവര്‍ 6 പോയിന്റ് നേടി തലൈവാസിന്റെ പ്രധാന സ്കോറര്‍മാരായി. ടാക്കിള്‍ പോയിന്റുകളിലെ നേരിയ മുന്‍തൂക്കമാണ് മത്സരം ബെംഗളൂരുവിനു അനുകൂലമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement