മനീന്ദറിന്റെ മികവില്‍ കൊല്‍ക്കത്തയ്ക്ക് ജയം

മുംബൈയില്‍ നിന്ന് പ്രൊകബഡി മത്സരം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മികച്ച ജയം. പ്രൊകബഡി ലീഗിലെ 56ാം മത്സരത്തില്‍ അവസാന അഞ്ച് മിനുട്ട് വരെ ലീഡ് സ്വന്തമാക്കി നിന്ന പട്നയെ അവസാന നിമിഷത്തെ പ്രകടനത്തിന്റെ ബലത്തില്‍ ബംഗാള്‍ അട്ടിമറിക്കുകയായിരുന്നു. പകുതി സമയത്ത് 18-14നു ലീഡ് ചെയ്തിരുന്ന പട്ന രണ്ടാം പകുതിയിലും ആധിപത്യം പുലര്‍ത്തി മത്സരം രണ്ട് മിനുട്ട് ശേഷിക്കെ 38-35നു മത്സരം ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ മനീന്ദര്‍ സിംഗിന്റെ മിന്നും പ്രകടന്നിത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആതിഥേയര്‍ 41-38നു മത്സരം സ്വന്തമാക്കി.

ആതിഥേയര്‍ക്കായി മനീന്ദര്‍ സിംഗ് 13 പോയിന്റോടു കൂടി ടോപ് സ്കോറര്‍ ആയി. ജാംഗ് കുന്‍ ലീ ആറും വിനോദ് കുമാര്‍ 5 പോയിന്റും നേടി.
പട്ന പൈറേറ്റ്സിന്റെ പര്‍ദീപ് നര്‍വാല്‍(11), വിനോദ് കുമാര്‍(8) എന്നിവരാണ് മത്സരത്തില്‍ തിളങ്ങിയ താരങ്ങള്‍. റെയിഡിംഗില്‍ (27-23) ബംഗാള്‍ മുന്‍തൂക്കം നേടിയപ്പോള്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പം പാലിച്ചു(9-9). മത്സരത്തില്‍ രണ്ട് തവണ ബംഗാളിനെ ഓള്‍ഔട്ട് ആക്കി നേടിയ 4 പോയിന്റുകള്‍ പട്നയുടെ വിജയത്തിനു മികവേകുമെന്ന് കരുതപ്പെട്ടപ്പോളാണ് അവസാന മിനുട്ടുകളില്‍ 2 ഓള്‍ഔട്ട് പോയിന്റ് സ്വന്തമാക്കി ബംഗാള്‍ മികച്ച തിരിച്ചുവരവ് നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിദേശ താരങ്ങളുടെ എണ്ണം തികച്ച് ഗോവ, എട്ടാമത്തെ വിദേശിയും എത്തി
Next articleഈദ് മുബാറക്ക് ആശംസിച്ച മുൻ ബ്ലാസ്റ്റേഴ്സ് താരം നാസോണെതിരെ വംശീയാധിക്ഷേപം