ആതിഥേയര്‍ക്ക് വീണ്ടും തോല്‍വി, ബംഗാള്‍ വാരിയേഴ്സിനു വിജയത്തുടക്കം

- Advertisement -

തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി തെലുഗു ടൈറ്റന്‍സ്. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ബംഗാള്‍ വാരിയേഴ്സിനോടും ആതിഥേയര്‍ പരാജയം വഴങ്ങുകയായിരുന്നു. മത്സരം 30-24 എന്ന സ്കോറിനാണ് ബംഗാള്‍ ജയിച്ചത്. പകുതി സമയത്ത് 19-14നു ലീഡ് ചെയ്തതും ബംഗാള്‍ തന്നെയായിരുന്നു.

വികാസ് 9 പോയിന്റുമായി ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രാഹുല്‍ ചൗധരി, നിലേഷ് സാലുങ്കേ എന്നിവര്‍ അഞ്ച് പോയിന്റ് നേടി. വിജയികള്‍ക്കായി മനീന്ദര്‍ സിംഗ് 11 പോയിന്റുകളുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. കൊറിയന്‍ സൂപ്പര്‍ത്താരം ജാംഗ് കുന്‍ ലീ 8 പോയിന്റുകള്‍ സ്വന്തമാക്കി മനീന്ദറിനു മികച്ച പിന്തുണ നല്‍കി. ഇരു ടീമുകളും തങ്ങളുടെ റെയിഡംഗ് മികവിലൂടെയാണ് പോയിന്റുകള്‍ വാരിക്കൂട്ടിയത്. ബംഗാള്‍ 19 റെയിഡിംഗ് പോയിന്റ് നേടിയപ്പോള്‍ തെലുഗു 16 പോയിന്റുകള്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement