ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

പ്രൊകബഡി ലീഗില്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ബെംഗളൂരു ബുള്‍സിനു തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സാണ് ബെംഗളൂരു ബുള്‍സിനെ ആറ് പോയിന്റിനു പരാജയപ്പെടുത്തിയത്. മത്സരം അവസാനിച്ചപ്പോള്‍ 32-26 എന്ന നിലയിലാണ് വിജയം കൊയ്യാന്‍ ബംഗാളിനു സാധിച്ചത്. പകുതി സമയത്ത് രണ്ട് പോയിന്റ് ലീഡോടു കൂടി ബംഗാള്‍ തന്നെയായിരുന്നു മുന്നില്‍ : 11-9

ബംഗാളിനായി സുര്‍ജീത്ത് 8 പോയിന്റും ജാംഗ് കുന്‍ ലീ 6 പോയിന്റും നേടിയപ്പോള്‍ രോഹിത് കുമാറും(7) ഗുര്‍വീന്ദര്‍ സിംഗും(7) ബെംഗളൂരുവിനായി മികവ് പുലര്‍ത്തി. ഒരു തവണ മത്സരത്തില്‍ ബുള്‍സ് ഓള്‍ഔട്ടിനും വിധേയരായി. പ്രതിരോധത്തിലും(11-10), റെയിഡിംഗിലും(17-15) മികവ് ബംഗാളിനു തന്നെയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആൻഫീൽഡിൽ തകർന്ന് തരിപ്പണമായി വെങ്ങറുടെ ഗണ്ണേഴ്‌സ്
Next articleവെംബ്ലിയിലെ കഷ്ടകാലം തുടരുന്നു, സ്പർസിന് സമനില