വീണ്ടും തോറ്റ് യുപി യോദ്ധ, ബംഗാളിനോട് പരാജയം ഒരു പോയിന്റിനു

ലക്നൗവില്‍ യുപി യോദ്ധയ്ക്ക് വീണ്ടും പരാജയം. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ തോല്‍വി നേരിടുന്ന ടീമിനു ഇന്ന് ബംഗാള്‍ വാരിയേഴ്സിനോട് ഒരു പോയിന്റ് വ്യത്യാസത്തില്‍ അടിയറവ് പറയേണ്ടി വരികയായിരുന്നു. 32-31 എന്ന സ്കോറിനു മത്സരം ബംഗാള്‍ വാരിയേഴ്സ് സ്വന്തമാക്കിയപ്പോള്‍ പകുതി സമയത്തും ലീഡ് ബംഗാളിനൊപ്പമായിരുന്നു. 19-14 എന്ന സ്കോറിനു 4 പോയിന്റിന്റെ ലീഡാണ് ഇടവേളയ്ക്ക് ബംഗാള്‍ നേടിയത്.

റെയി‍ഡിംഗില്‍ 20 പോയിന്റ് നേടി യുപി മുന്നില്‍ നിന്നപ്പോള്‍ ബംഗാളിനു 17 പോയിന്റ് മാത്രമേ സ്വന്തമാക്കാനായുള്ളു. പ്രതിരോധത്തില്‍ ഇരു ടീമുകളും പത്ത് വീതം പോയിന്റ് നേടി തുല്യത പാലിച്ചു. ഒരു തവണ യുപിയെ ഓള്‍ഔട്ട് ആക്കിയതും ബോണ്‍സ് പോയിന്റുകളും മത്സരം ബംഗാളിനു അനുകൂലമാക്കുകയായിരുന്നു.

പത്ത് പോയിന്റുമായി ദീപക് നര്‍വാല്‍ മത്സരത്തിലെ ടോപ് സ്കോററായി. നിതിന്‍ തോമര്‍(8), ഋഷാംഗ് ദേവഡിഗ(7) എന്നിവരായിരുന്നു യുപി നിരയില്‍ തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുജറാത്ത് മുന്നോട്ട് തന്നെ, പൂനേയെയും വീഴ്ത്തി
Next articleഒപ്പം പിടിച്ച് ഇന്ത്യ എ, കരുണ്‍ നായര്‍ തിളങ്ങി