പോയിന്റുകള്‍ പങ്കുവെച്ച് ബംഗാളും തെലുഗുവും

- Advertisement -

പ്രൊകബഡി ലീഗിലെ സോണ്‍ മത്സരങ്ങള്‍ അവസാന ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ പോയിന്റുകള്‍ പങ്കുവെച്ച് ബംഗാള്‍ വാരിയേഴ്സും തെലുഗു ടൈറ്റന്‍സും. റെയിഡര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 37-37 എന്ന സ്കോറിനാണ് ഇരു ടീമുകളും അവസാന വിസിലിനു ശേഷം പിരിഞ്ഞത്. മത്സരത്തിന്റെ ഇടവേളയില്‍ 20-17നു ലീ‍ഡ് ബംഗാളിനായിരുന്നു.

22 മത്സരങ്ങളില്‍ നിന്ന് 77 പോയിന്റ് നേടിയ ബംഗാള്‍ സോണ്‍ ബിയിലെ ഒന്നാം സ്ഥാനത്താണ്. അതേ സമയം 52 പോയിന്റുമായി തെലുഗു ടൈറ്റന്‍സ് അഞ്ചാം സ്ഥാനത്തായി ടൂര്‍ണ്ണമെന്റിന്റെ ഈ സീസണ്‍ അവസാനിപ്പിച്ചു. 8 പോയിന്റുമായി ജാംഗ് കുന്‍ ലീ ബംഗാളിന്റെ പ്രധാന സ്കോററായി. സുര്‍ജീത്തും ദീപക് നര്‍വാലും 5 പോയിന്റ് വീതം നേടി.

നിലേഷ് സാലുങ്കേ ഏഴ് പോയിന്റുമായി ടൈറ്റന്‍സിന്റെ ടോപ് സ്കോററായി. ഇലങ്കേശ്വരന്‍ 6 പോയിന്റ് നേടിയപ്പോള്‍ രാഹുല്‍ ചൗധരി 5 പോയിന്റ് മാത്രമാണ് നേടിയത്. റെയിഡംഗില്‍ 21 പോയിന്റ് ടൈറ്റന്‍സ് നേടിയപ്പോള്‍ 20 പോയിന്റുമായി ബംഗാള്‍ തൊട്ടുപിന്നില്‍ നിന്നു. പ്രതിരോധത്തിലും ടൈറ്റന്‍സിനായിരുന്നു മുന്‍തൂക്കം(11-8). ഓള്‍ഔട്ടുകളിലും ടീമുകള്‍ തുല്യത പാലിച്ചു. രണ്ട് തവണ വീതം ഇരു ടീമുകളും മത്സരത്തില്‍ ഓള്‍ഔട്ടായി. 5 അധിക പോയിന്റുകള്‍ നേടിയത് ബംഗാളിനു ടൈറ്റന്‍സിന്റെ ഒപ്പം പിടിക്കാന്‍ സഹായിച്ചും. ടൈറ്റന്‍സ് 1 അധിക പോയിന്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement