ബെംഗളൂരുവിനെ മലര്‍ത്തിയടിച്ച് ബംഗാള്‍ വാരിയേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു ബുള്‍സിനെതിരെ 2 പോയിന്റ് വ്യത്യാസത്തില്‍ വിജയം കരസ്ഥമാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യ പകുതിയില്‍ 14-18നു മുന്നിലായിരുന്നു ബംഗാള്‍. രണ്ടാം പകുതിയില്‍ ലീഡ് കുറഞ്ഞുവെങ്കിലും മത്സരം വിട്ടു നല്‍കാതെ 33-31നു ജയം ബംഗാള്‍ സ്വന്തമാക്കി.

11 പോയിന്റ് നേടിയ പവന്‍ ഷെഹ്റാവത്തും 9 പോയിന്റുമായി രോഹിത് കുമാറും ബെംഗളൂരുവിനായി തിളങ്ങിയെങ്കിലും 14 പോയിന്റ് നേടിയ മനീന്ദര്‍ സിംഗിന്റെ പ്രകടനമാണ് ബംഗാളിനു തുണയായത്. മഹേഷ് ഗൗഡ് 6 പോയിന്റ് നേടി താരത്തിനു മികച്ച പിന്തുണ നല്‍കി. റെയിഡിംഗില്‍ 25-23നു ബെംഗളൂരുവായിരുന്നു മുന്നിലെങ്കില്‍ 7-3നു പ്രതിരോധത്തില്‍ ബംഗാള്‍ മേല്‍ക്കൈ നേടി. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആവുകയും ഓരോ അധിക പോയിന്റുകള്‍ നേടുകയും ചെയ്തു.