
മത്സരം ബസര്‍ റെയിഡിലേക്ക്(അവസാന റെയിഡ്) കടന്നപ്പോള്‍ ഒരു പോയിന്റ് ലീഡുമായി ബംഗാള്‍ ആയിരുന്നു മുന്നില്‍(32-31). എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബംഗാള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അവസാന റെയിഡില്‍ രണ്ട് പോയിന്റ് നേടി കരസ്ഥമാക്കി അജയ് താക്കൂര്‍ മത്സരം തമിഴ് തലൈവാസിന്റെ പക്ഷത്ത് ആക്കി മാറ്റുകയായിരുന്നു. പകുതി സമയത്ത് 18-15നു ലീഡ് തമിഴ്നാടിനായിരുന്നെങ്കില് മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ ഉള്ളപ്പോള്‍ ലീഡ് ബംഗാള്‍ തിരിച്ചു പിടിച്ചിരുന്നു.
13 പോയിന്റ് നേടിയ മനീന്ദര്‍ സിംഗാണ് ബംഗാള്‍ മുന്നേറ്റങ്ങളെ നയിച്ചത്. എന്നാല്‍ ടീമിനെ വിജയിക്കുവാനുള്ള ഭാഗ്യം തുണച്ചത് തലൈവാസിന്റെ അജയ് താക്കൂറിനാണ്(8). അജയ്ക്ക് പിന്തുണയായി അരുണും മികച്ച പ്രകടനം പുറത്തെടുത്തു. റെയിഡംഗിള് ബംഗാള്‍ ബഹുദൂരം മുന്നിട്ടു നിന്നപ്പോള്‍(21-14) സമാനമായ ലീഡ് നിലയുമായി തലൈവാസ് പ്രതിരോധത്തില്‍ മികവ് പുലര്‍ത്തി(15-7). ഓരോ തവണ ഇരു ടീമുകളും മത്സരത്തില്‍ ഓള്‍ഔട്ട് ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial