
എല്ലാം പതിവു കാഴ്ച തന്നെ തന്നെ അജയ് താക്കൂര്‍ ടീമിനായി മിന്നുന്ന പ്രകടനം നടത്തുന്നു, മത്സരത്തിലെ ടോപ് സ്കോററാകുന്നു, എന്നാല്‍ തമിഴ് തലൈവാസിനു ജയം മാത്രമില്ല. ടൂര്‍ണ്ണമെന്റില്‍ പലപ്പോഴായി കണ്ട കാഴ്ച തന്നെയാണ് ഇന്നും കണ്ടത്. പല മത്സരങ്ങളിലും ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കുകയും പലപ്പോഴും തന്റെ മികവുറ്റ പ്രകടനം പുറത്തെടുത്തുവെങ്കിലും ടീം തോല്‍ക്കുന്നത് കാണേണ്ടി വന്ന അജയ് താക്കൂറിനു ഇന്നും സമാനമായ വിധിയാണ് കാത്തിരുന്നത്. സീസണില്‍ 200 പോയിന്റ് എന്ന നേട്ടം അജയ് താക്കൂര്‍ സ്വന്തമാക്കിയെങ്കിലും ബംഗാള്‍ വാരിയേഴ്സിനോട് 34-30നു അജയ് താക്കൂറിന്റെ തമിഴ് തലൈവാസ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പകുതി സമയത്തും ബംഗാള്‍ തന്നെയായിരുന്നു മുന്നില്‍. സ്കോര്‍: 18-14.
ബംഗാളിനായി തിളങ്ങിയത് അവരുടെ ടൂര്‍ണ്ണമെന്റിലെ താരമായ മനീന്ദര്‍ സിംഗ് ആണ്. താക്കൂറിനു പിന്നിലാണെങ്കിലും 12 പോയിന്റാണ് മനീന്ദര്‍ സിംഗ് സ്വന്തമാക്കിയത്. തലൈവാസിനാകട്ടെ 14 പോയിന്റുമായി അജയ് താക്കൂര്‍ 10 പോയിന്റുമായി പ്രപഞ്ചന്‍ എന്നിവര്‍ മികച്ചു നിന്നുവെങ്കിലും ടീമിനു വിജയം മാത്രം കൊയ്യാനായില്ല.
രണ്ട് തവണ തമിഴ് തലൈവാസ് ഓള്‍ഔട്ട് ആയതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 25 പോയിന്റുമായി റെയിഡിംഗില്‍ മുന്നില്‍ തലൈവാസ് ആയിരുന്നു. 20 പോയിന്റാണ് ബംഗാള്‍ ഈ ഗണത്തില്‍ നേടിയത്. 10-5നു എന്നാല്‍ പ്രതിരോധത്തില്‍ ബംഗാള്‍ മുന്നിട്ടു നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial