സെമി ഉറപ്പിച്ച് കൊറിയയും പാക്കിസ്ഥാനും, ജയമില്ലാതെ അര്‍ജന്റീനയും കെനിയയും മടങ്ങി

ഇന്നലെ നടന്ന അവസാന ഘട്ട ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കൊറിയയും പാക്കിസ്ഥാനും വിജയിച്ചതോടെ ഇരു ടീമുകളും കബഡി മാസ്റ്റേഴ്സ് സെമി ഫൈനലില്‍ കടന്നു. കൊറിയ 54-25 എന്ന സ്കോറിനു അര്‍ജന്റീനയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായപ്പോള്‍ പാക്കിസ്ഥാന്‍ 42-20 എന്ന സ്കോറിനാണ് കെനിയയെ തകര്‍ത്തത്.

നാളെ നടക്കുന്ന സെമി മത്സരങ്ങളില്‍ ഇറാന്‍ പാക്കിസ്ഥാനെയും അതിനെത്തുടര്‍ന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെയും നേരിടും. ഇതില്‍ ഇറാനു കാര്യങ്ങള്‍ അനായാസമാണെങ്കില്‍ ഇന്ത്യയ്ക്ക് കൊറിയയുടെ ചെറുത്ത് നില്പിനെ അതിജീവിക്കേണ്ടതായുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial