കബഡി ലോകകപ്പ് വരുന്നു

- Advertisement -

പ്രോ ലീഗ് ഉയർത്തെഴുന്നേൽപ്പിച്ച കബഡി ലോകത്തിന്റെ ആവേശം ആളികത്തിക്കാൻ ലോകകപ്പ് എത്തുകയാണ്. ഒക്ടോബർ ഏഴിന് അഹമ്മദാബാദിൽ ആരംഭിക്കുന്ന കബഡി ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ പന്ത്രണ്ടു രാജ്യങ്ങൾ പങ്കെടുക്കും.

ഇന്ത്യ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ദക്ഷിണ കൊറിയ, അർജന്റീന എന്നിവർ പൂൾ എയിലും. ഇറാൻ, അമേരിക്ക, പോളണ്ട്, കെനിയ, തായ്‌ലാന്റ്, ജപ്പാൻ പൂൾ ബിയിലും അണിനിരക്കും. 1990കൾ മുതൽ കബഡി ലോകത്ത് സമ്പൂർണ്ണ ആധിപത്യം തുടരുകയാണ് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ നേടിയ 7 സ്വർണ്ണങ്ങളും ഇന്റർനാഷണൽ ഫോർമാറ്റിൽ നേടിയ രണ്ടു ലോകകപ്പും കബഡിയിലെ ഇന്ത്യൻ മേൽക്കോയ്മ എടുത്തു കാണിക്കുന്നുണ്ട്. എങ്കിലും പ്രോലീഗ് തുടങ്ങിയതു മുതൽ ഒരുപാട് നല്ല താരങ്ങളെ‌ ലഭിച്ച ഇറാനും ദക്ഷിണ കൊറിയയും ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയേൽക്കും.

ഹരിയാനയുടെ ക്യാപ്റ്റൻ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യക്കു വേണ്ടി മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. ലോകത്തെ തന്നെ മികച്ച ഡിഫൻഡറായ മഞ്ജീത്ത് ചില്ലർ, ഒറ്റയ്ക്ക് കളിജയിപ്പിക്കാൻ കഴിവുള്ള യുവതാരങ്ങളായ പ്രദീപ് നർവാൽ, രാഹുൽ ചൗധരി തുടങ്ങി മിന്നും താരങ്ങളാണ് ഇന്ത്യൻ പതിനാലംഗ ടീമിൽ ഉള്ളത്.2

പിങ്ക് പാന്തേഴ്സിന്റെ പരിശീലകനായ ബൽവന്‍‍ സിംഗ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്റെ ഡെപ്യൂട്ടി കോച്ചായി ചുമതല ഭാസ്കരന്‍ കാശിനാഥനാണ്. ഒക്ടോബർ ഏഴിന് ദക്ഷിണ കൊറിയയെ നേരിട്ടുകൊണ്ട് ഇന്ത്യയുടെ പോരാട്ടങ്ങൾ ആരംഭിക്കും. സെമിഫൈനൽ ഒക്ടോബർ 21നും ഒക്ടോബർ 22നും നടക്കും.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
അനുപ് കുമാർ(ഹരിയാൻ), അജയ് താക്കൂർ (ഹിമാചൽ പ്രദേശ്) , ദീപക് ഹൂഡ (ഹരിയാന), ധർമ്മരാജ് (തമിഴ്‌നാട്), ജസ്വീർ സിംഗ് , സുർജീത്ത് (ഹരിയാന), കിരൺ പർമാർ (ഗുജ്റാത്ത് ), മഞ്ജീത്ത് ചില്ലർ (പഞ്ചാബ്), മോഹിത് ചില്ലർ (പഞ്ചാബ്), നിതിൻ തോമർ (ഉത്തർ പ്രദേശ്) , പ്രദീപ് നർവാൽ, സന്ദീപ് നർവാൽ, സുരേന്ദർ (ഹരിയാന), രാഹുൽ ചൗധരി (ഉത്തർ പ്രദേശ്)

Advertisement