ഇറാന് ആധികാരിക ജയം

- Advertisement -

ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തില്‍ അമേരിക്കയെ 52-15 നു തകര്‍ത്ത് ഇറാനു കൂറ്റന്‍ വിജയം. 12ാം മിനുട്ടില്‍ ഓള്‍ഔട്ട് പോയിന്റുകള്‍ കരസ്ഥമാക്കി ഇറാന്‍ തങ്ങളുടെ ശക്തി തെളിയിച്ചു. പകുതി സമയത്ത് 27-8 നു ഇറാന്‍ ലീഡ് ചെയ്യുകയായിരുന്നു. 28ാം മിനുട്ടില്‍ അമേരിക്കയെ രണ്ടാം ഓള്‍ഔട്ടിനു വിധേയമാക്കിയ ഇറാന്‍ ലീഡ് 27 പോയിന്റായി ഉയര്‍ത്തിയെങ്കിലും ഒരു സൂപ്പര്‍ റെയിഡിലൂടെ മൂന്നു പോയിന്റ് കരസ്ഥമാക്കാക്കി അമേരിക്കയുടെ ക്യാപ്റ്റനു ലീഡ് കുറച്ചു. 50 പോയിന്റെന്ന ലക്ഷ്യത്തോടു കൂടി ആക്രമിച്ചു കളിച്ച ഇറാന്‍ റെയിഡര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിരോധവും ഒപ്പമുണ്ടായിരുന്നു.

Advertisement