കബഡി മാസ്റ്റേഴ്സ്, പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 36-20 എന്ന സ്കോറിനാണ് ഇന്ന് ദുബായിയില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മിന്നും തുടക്കം. അജയ് താക്കൂര്‍, രോഹിത് കുമാര്‍ എന്നിവരുടെ മികവിലാണ് ഇന്ത്യയുടെ ആദ്യ വിജയം. മത്സരത്തില്‍ റെയിഡംഗിലും ഡിഫന്‍സിലും ഇന്ത്യക്കായിരുന്നു മുന്‍തൂക്കം.

അടുത്ത മത്സരത്തില്‍ ഇന്ത്യ കെനിയയെ നേരിടും. 6 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ജൂണ്‍ 30 വരെ നീണ്ട് നില്‍ക്കും. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ കെനിയ, ഇറാന്‍, അര്‍ജന്റീന, റിപബ്ലിക്ക് ഓഫ് കൊറിയ എന്നിവരാണ് മറ്റു ടീമുകള്‍. ദുബായിയിലെ അല്‍ വസല്‍ സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ന് നടനന് രണ്ടാം മത്സരത്തില്‍ ഇറാന്‍ ദക്ഷിണ കൊറിയയെ 35-20 എന്ന സ്കോറിനു പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial