ഇനി ഇറാന്‍ ഇന്ത്യ സൂപ്പര്‍ ഫൈനല്‍

കബഡി മാസ്റ്റേഴ്സ് സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഇറാനും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറാന്‍ പാക്കിസ്ഥാനെയും ഇന്ത്യ ദക്ഷിണ കൊറിയയെയും അടിയറവു പറയിച്ചാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇറാന്‍ 40-21 എന്ന സ്കോറിനാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ 36-20 എന്ന സ്കോറിനു കീഴ്പ്പെടുത്തി. ഇറാനു കാര്യങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് തുടക്കം അത്ര ശുഭകരമല്ലായിരുന്നു. അജയ് താക്കൂറിന്റെ ബലത്തിലാണ് ഒപ്പത്തിനൊപ്പം പിടിച്ച കൊറിയയെ മറികടന്ന് ഇന്ത്യ ഇടവേള സമയത്ത് 17-10ന്റെ ലീഡ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial