ഇന്ത്യയ്ക്കും ഇറാനും മൂന്നാം ജയം, ഇരുവരും സെമിയില്‍

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യയും ഇറാനും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇറാന്‍ ദക്ഷിണ കൊറിയയെും ഇന്ത്യ പാക്കിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ഇറാന്‍ കൊറിയ മത്സരം അത്യന്തം ആവേശകരമായ പരിസമാപിച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഉഗ്ര താണ്ഡവമാണ് കണ്ടത്.

31-27 എന്ന സ്കോറിനു 4 പോയിന്റ് മാര്‍ജിനിലാണ് ഇറാന്റെ വിജയം. ആദ്യ മത്സരത്തില്‍ കൊറിയയെ 15 പോയിന്റിനു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ദിവസം ഇറാന്‍ തകര്‍ത്തിരുന്നു. 41-17 എന്ന സ്കോറിനു ആധികാരിക ജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial