നാലാം വിജയം പൂര്‍ത്തിയാക്കി ഇന്ത്യയും ഇറാനും

അതാത് ഗ്രൂപ്പുകളില്‍ തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഇറാനും. ഗ്രൂപ്പ് ജേതാക്കളായി നേരത്തെ തന്നെ സെമിയില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍ ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കെനിയയെയും അര്‍ജന്റീനയെയും തകര്‍ത്തു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇറാന്‍ 30 പോയിന്റ് മാര്‍ജിനിലാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 57-27.

രണ്ടാം മത്സരത്തില്‍ 50-15 എന്ന സ്കോറിനു കെനിയയെ ഇന്ത്യ കെട്ടുകെട്ടിച്ചു. 35 പോയിന്റ് മാര്‍ജിനിലാണ് ഇന്ത്യന്‍ വിജയം. നാളെ ഗ്രൂപ്പ് ഘട്ടങ്ങളുടെ അവസാനം കുറിച്ച് കൊണ്ട് ദക്ഷിണ കൊറിയ അര്‍ജന്റീനയെയും പാക്കിസ്ഥാന്‍ കെനിയയെയും നേരിടും.

ജൂണ്‍ 29നു നടക്കുന്ന സെമി മത്സരങ്ങളില്‍ ഇറാന്‍ പാക്കിസ്ഥാനെയും ഇന്ത്യ ദക്ഷിണകൊറിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial