
- Advertisement -
ഇറാനെതിരെ ഫൈനലില്‍ ആധികാരിക ജയം നേടി ഇന്ത്യ കബഡി മാസ്റ്റേഴ്സ് ചാമ്പ്യന്മാര്. 44-26 എന്ന സ്കോറിനു 18 പോയിന്റിന്റെ ലീഡോടു കൂടിയാണ് മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കില്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമാണ് മത്സരത്തില്‍ സൃഷ്ടിച്ചത്.
ഇടവേള സമയത്ത് 7 പോയിന്റ് ലീഡോടു കൂടി 18-11 എന്ന സ്കോറിനായിരുന്നു ഇന്ത്യ മുന്നില്‍. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചപ്പോള്‍ ആദ്യ പകുതിയെക്കാള്‍ കൂടുതല്‍ പോയിന്റുകള്‍ രണ്ടാം പകുതിയില്‍ പിറന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement