
കബഡി മാറ്റിലെ രാജാക്കന്മാര് തങ്ങള്‍ തന്നെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഇന്ത്യ. ഇറാനെ അട്ടിമറിച്ച് ഫൈനലിലെത്തിയ പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 25-10ന്റെ ലീഡ് ഇടവേളയില്‍ സ്വന്തമാക്കിയ ടീം രണ്ടാം പകുതിയിലും മികവ് പുലര്‍ത്തി ഏഷ്യന്‍ ചാമ്പ്യന്മാരായി. അജയ് താക്കൂറാണ് ഇന്ത്യയ്ക്കായി റെയിഡിംഗ് പോയിന്റുകള്‍ നേടുന്നതില്‍ മുന്നില്‍ നിന്നത്. ആദ്യ പകുതിയില്‍ രണ്ട് തവണയാണ് പാക്കിസ്ഥാന് ഓള്‍ഔട്ട് ആയത്.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ആദ്യ പകുതിയില്‍ നേടിയ മുന്തൂക്കത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടി. ഇരു പകുതികള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 36-22 നു ഇന്ത്യ വിജയം സ്വന്തമാക്കി.
ഇന്ത്യ തന്നെയാണ് വനിത വിഭാഗത്തിലും ചാമ്പ്യന്മാര്. 42-20 എന്ന സ്കോറിനു ദക്ഷിണ കൊറിയയെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial