കെനിയയെ കശാപ്പ് ചെയ്ത് ഇന്ത്യ, ഇറാനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

കബഡി മാസ്റ്റേഴ്സില്‍ ഇന്ത്യയ്ക്കും ഇറാനും ആധികാരിക ജയം. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന മത്സരങ്ങളില്‍ ഇന്ത്യ കെനിയയെയും ഇറാന്‍ അര്‍ജന്റീനയെയും തകര്‍ക്കുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 54-24 എന്ന സ്കോറിനാണ് ഇറാന്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ 48-19 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

നാളെ നടക്കുന്ന മത്സരങ്ങളില്‍ ദക്ഷിണ കൊറിയ അര്‍ജന്റീനയെയും അതിനെത്തുടര്‍ന്നുള്ള മത്സരത്തില്‍ കെനിയയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial