പ്രഥമ കെ.ടി.യു കബഡി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി സദ്ഗുരു സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ്

- Advertisement -

പ്രഥമ ഓൾ കേരള കെ.ടി.യു (അബ്ദുൽ കലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി) കബഡി കിരീടം സ്വന്തമാക്കി സദ്ഗുരു സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ്. കൊല്ലം ചാത്തന്നൂർ MES എൻജിനിയറിങ് കോളേജിൽ വെച്ച് നടന്ന ടൂര്ണമെന്റിലാണ് കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ എഞ്ചിനീറിങ് കോളേജ് ജേതാക്കളായത് . കബഡിയിലെ കാസർഗോഡിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു നിത്യാനന്ദയുടെ ജയം . കെ.ടി.യു F സോൺ ജേതാക്കളായാണ് നിത്യാനന്ദ കോളേജ് ടീം ടൂര്ണമെന്റിനായി യോഗ്യത നേടിയത്.

നോക്ക്ഔട്ട് ഘട്ടത്തിൽ മാർ ബസേലിയസ് കോളേജ് തിരുവന്തപുരത്തിനെ 36-11 എന്ന സ്‌കോറിലും ക്വാർട്ടറിൽ JCET പാലക്കാടിനെ 35-13 പരാജയപ്പെടുത്തിയാണ് സദ്ഗുരു സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ് സെമിയിൽ കടന്നത് . സെമിയിൽ SNGIST എറണാകുളത്തിനെ 42-10 നും മൂന്നാർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 24-18 നും തകർത്താണ് നിത്യാന്ദ കോളേജ് ഫൈനലിൽ എത്തിയത്. ഗവണ്മെന്റ് എൻജിനിയറിങ്‌ കോളേജ് തൃശൂരിനെതിരെയായിരുന്നു ഫൈനൽ പോരാട്ടം. ഒന്നാംപകുതിയിൽ 16-10 എന്ന നിലയിൽ മുന്നിട്ടുനിന്ന ടീം രണ്ടാംപകുതിയിൽ 37-17 nu ജയിച്ച് കിരീടമുയർത്തി. ക്യാപ്റ്റൻ അഖിരോഷിന്റെയും സ്വരാഗിന്റെയും മികച്ച പ്രകടനമാണ് നിത്യാന്ദ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ടീം
അഖിരോഷ് (ക്യാപ്റ്റൻ ) , മിഥുൻ , ജിബിൻ , ശ്രീഹരി ,ശൈലനാഥ്‌ , ബ്രിജിത്ത്,സ്വാരാഗ് , സുധിഷ് , അഭിജിത്ത് , ഷംബീൽ , വിജിൻ, മുഹ്സിൻ , അശ്വിൻ , നിതിൻ കൃഷ്ണൻ (ഫിസിയോ) , രാകേഷ് (കോച്ച്)

 

Advertisement