ഇംഗ്ലണ്ടിനു വിജയത്തുടര്‍ച്ച, പോളണ്ടിനു ആശ്വാസ ജയം

- Advertisement -

ഇംഗ്ലണ്ടിനെതിരെ ആദ്യ റെയിഡില്‍ പോയിന്റ് നേടി തുടങ്ങാനായെങ്കിലും അത് തുടര്‍ന്ന് മത്സരത്തില്‍ പാലിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. തങ്ങളുടെ ആദ്യ ഓള്‍ഔട്ട് സ്വന്തമാക്കി ഇംഗ്ലണ്ട് മത്സരത്തില്‍ 16-6 എന്ന ലീഡ് കരസ്ഥമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ടോപേ ആഡേവാലൂര്‍ തന്റെ ഫോം നിലനിര്‍ത്തി പോയിന്റുകള്‍ കരസ്ഥമാക്കിക്കൊണ്ടേയിരുന്നു. പകുതി സമയത്ത് 33-9 എന്ന് ലീഡ് ചെയ്തിരുന്ന ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്കെതിരെ രണ്ട് ഓള്‍ഔട്ടുകള്‍ സ്വന്തമാക്കിയിരുന്നു.

ആദ്യ പകുതിയിലെ പോലെത്തന്നെ രണ്ടാം പകുതിയില്‍ പോയിന്റ് നേടി അര്‍ജന്റീനയ്ക്ക് തുടങ്ങാനായെങ്കിലും തുടര്‍ന്നങ്ങോട്ട് ഇംഗ്ലണ്ടിന്റെ പടയോട്ടമായിരുന്നു. 50-16 ന് ലീഡ് ചെയ്തിരുന്ന ഇംഗ്ലണ്ടിനു വേണ്ടി 14 പോയിന്റുകള്‍ നേടി ടോപേ ആഡേവാലൂര്‍ ആയിരുന്നു. മത്സരം അവസാനിച്ചപ്പോളുള്ള സ്കോര്‍ നില : 68-28
മത്സരത്തിലെ ടോപ് സ്കോറര്‍ ടോപേ ആഡേവാലൂര്‍ ആയിരുന്നു 18 പോയിന്റുകള്‍.

രണ്ടാം മത്സരത്തില്‍ ആദ്യ വിജയം തേടിയാണ് പോളണ്ടും, അമേരിക്കയും ഇറങ്ങിയത്. ടൂര്‍ണ്ണമെന്റിനു മുമ്പ് സെമി പ്രതീക്ഷിക്കുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന പോളണ്ടിനു ഇതുവരെ വിജയമൊന്നും കരസ്ഥമാക്കാനായില്ലായിരുന്നു. അമേരിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പോളണ്ട് പുറത്തെടുത്തത്. ഹാഫ്‍ടൈമില്‍ 40-14 നു പോളണ്ട് ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയുടെ തുടര്‍ച്ചയെന്നോണം റെയിഡ് ടാക്കിള്‍ പോയിന്റുകള്‍ നേടി പോളണ്ട് ആധിപത്യം തുടര്‍ന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പോളണ്ടിനു സ്വന്തമായി. സ്കോര്‍ 75-29

Advertisement