2032ലെ ഒളിംപിക്‌സിനായി ഇന്ത്യൻ ശ്രമം

Photo: Indian Express
- Advertisement -

2032ലെ ഒളിംപിക്‌സ് നടത്താൻ ഇന്ത്യ ശ്രമം നടത്തുമെന്ന് പുതുതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നരീന്ദർ ബത്ര. വ്യാഴാഴ്ചയാണ് ബത്ര ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് ബത്ര. ഒളിംപിക്സിന് പുറമെ 2026ലെ കോമൺവെൽത് ഗെയിംസിനും  2030ലെ ഏഷ്യൻ ഗെയിംസിനും ഇന്ത്യ ശ്രമം നടത്തണമെന്നും ബത്ര പറഞ്ഞു.

നാല് വർഷമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ കാലാവധി. അവസാനമായി ഇന്ത്യയിൽ നടന്ന വലിയ സ്പോർട്സ് മത്സരം 2010ലെ കോമൺവെൽത് ഗെയിംസ് ആയിരുന്നു. വിവാദങ്ങളുടെയും അഴിമതിയുടെയും പേരിലായിരുന്നു കോമൺവെൽത് ഗെയിംസ് അറിയപ്പെട്ടിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement