Picsart 23 05 28 17 13 30 159

അഭിമാന നിമിഷം, എച് എസ് പ്രണോയ് മലേഷ്യൻ മാസ്റ്റേഴ്സ് സ്വന്തമാക്കി

ഇന്ത്യൻ ബാഡ്മിന്റണ് ഒരു അഭിമാന നിമിഷത്തിൽ മലയാളി ആയ എച് എസ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ന് നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോൽപ്പിച്ച് ആണ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവായത്. BWF 500 ഇവന്റിൽ 21-19, 13-21 & 21-18 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ വിജയം.

ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടിയ ഏക ഇന്ത്യൻ പുരുഷ താരമായി പ്രണോയ് ചരിത്രം രചിച്ചു. എച്ച്എസ് പ്രണോയ് തന്റെ ആദ്യ BWF വേൾഡ് ടൂർ കിരീടം ആണ് ഇന്ന് നേടിയത്. അഞ്ചു വർഷം മുമ്പാണ് പ്രണോയ് അവസാനം ഒരു സിംഗിൾസ് കിരീടം നേടിയത്.

Exit mobile version