Site icon Fanport

ബോൾട്ടിനേക്കാൾ വേഗതയിൽ ഓടിയ ശ്രീനിവാസ ഗൗഡ ഇന്ത്യൻ ക്ഷണം നിരസിച്ചു

ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി ലോകത്തെ തന്നെ ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യൻ കായിക മന്ത്രിയുടെ ക്ഷണം നിരസിച്ചു. സായിയിൽ എത്തി ട്രയൽസ് നടത്തി ഇന്ത്യൻ അത്ലെറ്റിക്ക് ടീമിനൊപ്പം പരിശീലനം നടത്താനായി ശ്രീനിവാസയെ ഇന്ത്യൻ കായിക മന്ത്രി കിരൺ റിജിജു ക്ഷണിച്ചിരുന്നു.

എന്നാൽ തനിക്ക് അതിൽ താല്പര്യമില്ല എന്നും ട്രയൽസിന് എത്തില്ല എന്നും ശ്രീനിവാസ പറഞ്ഞും രണ്ട് ദിവസം മുമ്പ് മാംഗ്ലൂരിൽ നടന്ന കാളയോട്ടത്തിൽ ആയിരുന്നു ശ്രീനിവാസ ലോകറെക്കോർഡ് മറികടന്നത്. അദ്ദേഹം 100 മീറ്റർ ഓടാൻ എടുത്തത് വെറും 9.55 സെക്കൻഡുകൾ മാത്രമായിരുന്നു. 9.58 സെക്കൻഡുകളാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ്.

കർണാടകയിലെ‌ മഡ്ബിദ്രി ഗ്രാമത്തിലെ ശ്രീനിവാസ ചളി നിറഞ്ഞ പാടത്തു കൂടിയാണ് ഇത്ര വേഗത്തിൽ ഓടിയത്. കാളയ്ക്ക് ഒപ്പം 142.5 മീറ്റർ ഓടാൻ ശ്രീനിവാസ എടുത്തത് 13.62 സെക്കൻഡുകൾ മാത്രം ആയിരുന്നു.

Exit mobile version