ജെനെസിസ് ഓപ്പണിൽ നിന്നും ടൈഗർ വുഡ്‌സ് പുറത്ത്

14 തവണ ലോക ചാമ്പ്യനായ ടൈഗർ വുഡ്‌സ് ജെനെസിസ് ഓപ്പണിന്റെ പകുതിക്ക് വെച്ച് പുറത്തായി. പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാൾ കളിക്കളത്തിൽ നിന്നും ടൈഗർ വുഡ്‌സ് വിട്ടു നിന്നിരുന്നു. 42 കാരനായ ടൈഗർ വുഡ്സിനു റിവിയേര കാൻറി ക്ലബ്ബിൽ പരാജയമായിരുന്നു ഫലം. അടുത്തയാഴ്ച നടക്കുന്ന ഹോണ്ട ക്ലാസിക്കിലായിരിക്കും ടൈഗർ വുഡ്‌സ് അടുത്തതായി പങ്കെടുക്കുക.

1996ല്‍ പ്രൊഫഷണല്‍ ഗോള്‍ രംഗത്തേക്ക് കടന്നു വന്ന വുഡ്സ്, 14 മേജറുകള്‍ (ഗോള്‍ഫിലെ ഏറ്റവും പ്രൗഡിയേറിയ ടൂര്‍ണ്ണമെന്റുകള്‍) സ്വന്തമാക്കിയ വുഡ്സ് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാന മേജര്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial