ഗോള്‍ഫ് : മടങ്ങി വരവിനൊരുങ്ങി വുഡ്സ്

- Advertisement -

2016-17 സീസണിലെ മൂന്നു ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്തു കൊണ്ടു താന്‍ ഗോള്‍ഫിലേക്ക് തിരിച്ചെത്തുകയാണെന്ന് മുന്‍ ലോക ചാമ്പ്യന്‍ ടൈഗര്‍ വുഡ്സ് വ്യക്തമാക്കി. സേഫ്വേ ഓപ്പണ്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓപ്പണ്‍ കൂടാതെ ടൈഗര്‍ വുഡ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഹീറോ വേള്‍ഡ് ചാലഞ്ച് എന്നിവയിലാണ് കായിക പ്രേമികള്‍ക്ക് വുഡ്സ് മത്സരിക്കുന്നത് കാണാവുന്നത്. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് വുഡ്സിന്റെ മടങ്ങി വരവ്.

1996ല്‍ പ്രൊഫഷണല്‍ ഗോള്‍ രംഗത്തേക്ക് കടന്നു വന്ന വുഡ്സ്, 14 മേജറുകള്‍ (ഗോള്‍ഫിലെ ഏറ്റവും പ്രൗഡിയേറിയ ടൂര്‍ണ്ണമെന്റുകള്‍) സ്വന്തമാക്കിയ വുഡ്സ് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാന മേജര്‍ നേടിയത്.

Advertisement