ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു

പത്ത് മാസത്തിനു ശേഷം ഗോൾഫ് സൂപ്പർ സ്റ്റാർ ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു. ബഹാമാസിൽ നടന്ന ഹീറോ വേൾഡ് ചലഞ്ചിലാണ് ടൈഗർ വുഡ്‌സ് തിരിച്ചെത്തിയത്. തന്റെ പ്രകടനത്തിൽ തൃപ്തനായ വുഡ്‌സ് ത്രീ അണ്ടർ പാർ 69 കാർഡ് ചെയ്തു. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ആദ്യ ഗോൾഫ് മത്സരത്തിനായി വുഡ്‌സ് ഇറങ്ങുന്നത്.

14 തവണ മേജർ ചാമ്പ്യനായ വുഡ്‌സ് 2015-16 സീസൺ പരിക്ക് കാരണം വിട്ടു നിന്നിരുന്നു. അതിനു ശേഷം ഒട്ടേറെ വിവാദങ്ങളിൽ 41 കാരനായ വുഡ്‌സ് ഉൾപ്പെട്ടിരുന്നു. എന്നാൽ തിരിച്ചു വരവിന്റെ പാതയിലാണ് ടൈഗർ വുഡ്‌സ് എന്ന് ഈ പ്രകടനം അടിവരയിടുന്നു. ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട ടൈഗർ വുഡ്‌സ് 2008 നു ശേഷം മേജർ ടൂർണമെന്റുകളിൽ ഒന്ന്നും വിജയിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial