പ്രസിഡന്റ്‌സ്‌ കപ്പിൽ ക്യാപ്റ്റനാവാൻ ടൈഗർ വുഡ്‌സ്

2019 ലെ പ്രസിഡന്റ്‌സ്‌ കപ്പിൽ വെറ്ററൻ താരം ടൈഗർ വുഡ്‌സ് ക്യാപ്റ്റൻ ആകുമെന്ന് സൂചന. ആസ്ട്രേലിയയിലെ മെൽബൺ ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടൈഗർ വുഡ്‌സും എർണി ഏലസും യഥാക്രമം അമേരിക്കൻ ടീമിന്റെയും ഇന്റർനാഷണൽ ടീമിന്റെയും ക്യാപ്റ്റന്മാരാവും എന്നാണ് സൂചന. പ്രെസിഡെന്റ്സ് കപ്പിന്റെ ഒഫീഷ്യൽ ട്വിറ്റെർ ഹാൻഡിൽ ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് ക്യാപ്റ്റന്മാരെ കുറിച്ച് മാധ്യമങ്ങൾ ചർച്ചയാക്കാൻ തുടങ്ങിയത്.

1996ല്‍ പ്രൊഫഷണല്‍ ഗോള്‍ രംഗത്തേക്ക് കടന്നു വന്ന വുഡ്സ്, 14 മേജറുകള്‍ (ഗോള്‍ഫിലെ ഏറ്റവും പ്രൗഡിയേറിയ ടൂര്‍ണ്ണമെന്റുകള്‍) സ്വന്തമാക്കിയ വുഡ്സ് ഏറെ നാലിന് ശേഷമാണ് ഗോൾഫ് കോഴ്‌സിൽ തിരിച്ചെത്തിയത്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് എർണിയും വുഡ്‌സും തമ്മിൽ നടന്ന കടുത്ത മത്സരം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഒടുവിൽ ഇരുവരും കിരീടം പങ്കിട്ടെടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial