ലോക ഒന്നാം നമ്പർ താരം ഡസ്റ്റിൻ ജോൺസൺ യു.എസ് മാസ്റ്റേഴ്സിൽ നിന്നും പിൻവാങ്ങി

- Advertisement -

ലോക ഒന്നാം നമ്പർ താരം ഡസ്റ്റിൻ ജോൺസൺ 81 മത് യു.എസ് മാസ്റ്റേഴ്സിൽ നിന്നും പിൻവാങ്ങി. ബാക്ക് ഇഞ്ചുറി കാരണമാണ് അദ്ദേഹത്തിന് ഗെയിമിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. താമസസ്ഥലത്തെ സ്റ്റെയർ കേസിൽ നിന്നും വീണ ജോൺസൺ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോഴ്സിലെത്തിയത്. നിലവിലെ യു എസ് ഓപ്പൺ ചാമ്പ്യനായ ജോൺസണിനാണ് ഈ വർഷത്തെ ആദ്യ മേജർ ചാമ്പ്യൻഷിപ്പ് ആയ മാസ്റ്റേഴ്സിന് ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ടത്. കാഡിയും സഹോദരനുമായ ആസ്റ്റിൻ ജോൺസണും സ്വിങ്ങിങ് കോച്ച് ബുച്ച് ഹാർമോണിനും കൂടെ മാസ്റ്റേഴ്സ് കോഴ്സിൽ പ്രാക്ടീസിനായിറങ്ങിയ ജോൺസൺ എതാനം സ്വിങ്ങിങ് പ്രാക്ടീസിനു ശേഷം വേദന സഹിക്ക വയ്യാതെ മടങ്ങുകയായിരുന്നു.

മുൻ ലോക ഒന്നാം നമ്പർ താരം റോറി മക്ല്രോയി ടൈഗർ വൂഡ്സ് എന്നിവർ മാത്രമാണ് ജോൺസൺ മുൻപേ പരിക്ക് കാരണം ചാമ്പ്യൻഷിപ്പിൽ നിന്നും പിൻവാങ്ങിയ താരങ്ങൾ. ലോക ഒന്നാം നമ്പർ താരം ഇല്ലാതെ അഗസ്റ്റയിൽ മൽസരമാരംഭിച്ചു. 40 mph (64 kph) കാറ്റ് വീശിയപ്പോൾ 11 കളിക്കാർ പാർ ബ്രെയിക്ക് ചെയ്തു. 7 അണ്ടർ 65 വുമായി ചാർളി ഹോഫ്മാൻ ലീഡ് ചെയ്യുന്നു. വില്ല്യം മഗ്രിത് രണ്ടാമതും ലീ വെസ്റ്റ് വുഡ് മൂന്നാമതും എത്തി.

Advertisement