ആസ്ട്രേലിയൻ ഓപ്പൺ കാമറൂൺ ഡേവിസിന്

സിഡ്‌നിയിൽ നടന്ന ആസ്ട്രേലിയൻ ഓപ്പൺ കാമറൂൺ ഡേവിസ് സ്വന്തമാക്കി. 22 കാരനായ കാമറൂണിന്റെ ആദ്യ പ്രൊഫഷണൽ കിരീടമാണിത്. കനത്ത പോരാട്ടമായിരുന്നു കിരീടത്തിനായി നടന്നത്. ഒരു വേള പിന്നിട്ട് നിന്ന കാമറൂൺ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്. സിഡ്‌നിയിലെ ആസ്ട്രേലിയൻ ഗോൾഫ് ക്ലബ്ബിൽ നാല് താരങ്ങൾ വിവിധ ഘട്ടങ്ങളിൽ ലീഡ് നേടുന്നതിന് സാക്ഷിയായി. ഒടുവിൽ സ്വീഡന്റെ ജോനാസ് ബ്ലിക്സ്റ്റിനെയും 2015 ലെ ചാമ്പ്യൻ മാറ്റ് ജോൺസിനെയും ഒരു സ്‌ട്രോക്കിനു പിറകിലാക്കിയാണ് ജയം സ്വന്തമാക്കിയത്.

ഈ വിജയത്തോടു കൂടി അടുത്ത വർഷത്തെ ബ്രിട്ടീഷ് ഓപ്പണിനുള്ള യോഗ്യത കാമറൂൺ നേടിക്കഴിഞ്ഞു. ആസ്ട്രേലിയയിലെ യുവ ഗോൾഫർമാരിൽ ശ്രദ്ധേയനാണ് കാമറൂൺ ഡേവിസ്. കഴിഞ്ഞ വർഷമാണ് കാമറൂൺ ഡേവിസ് പ്രൊഫഷണൽ ഗോൾഫ് കരിയർ ആരംഭിക്കുന്നത്. അടുത്ത വർഷത്തേക്കുള്ള ഓപ്പൺ ക്വാളിഫൈയിങ് സീരിസിലേക്കുള്ള 15 മത്സരങ്ങളിൽ ഒന്നാണ് ആസ്ട്രേലിയൻ ഓപ്പൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial