2018 ഗോൾഫ് വേൾഡ് കപ്പ് മെൽബണിൽ

2018ൽ നടക്കുന്ന ഗോൾഫ് വേൾഡ് കപ്പ് ആസ്ട്രേലിയയിലെ മെൽബണിൽ വെച്ച് നടക്കും. ഇത് മൂന്നാം തവണയാണ് മെൽബണിലെ മെട്രോപൊളിറ്റൻ ഗോൾഫ് ക്ലബ്ബ് ഗോൾഫ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2013ലും 2016ലും മെൽബണിൽ വെച്ചാണ് ഗോൾഫ് വേൾഡ് കപ്പ് നടന്നത്.

ഗോൾഫ് വേൾഡ് കപ്പിന്റെ 59 മത്തെ എഡിഷനാണ് അടുത്ത വർഷം നടക്കാൻ പോകുന്നത്. ഓരോ രാജ്യത്ത് നിന്നും രണ്ടു പേർ വീതം 28 രാജ്യങ്ങളാണ് ഗോൾഫ് വേൾഡ് കപ്പിന്റെ ഭാഗമാകുന്നത്. ഓരോ രാജ്യത്തെയും ടോപ്പ് റാങ്കിങ് മെംബെർക്ക് തന്റെ പാർട്ണറെ തീരുമാനിക്കുവാൻ സാധിക്കും. 2019 ലെ പ്രസിഡന്റ്‌സ്‌ കപ്പും മെൽബണിൽ വെച്ചാണ് നടത്തപ്പെടുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial