പ്രീമിയർ ഫുട്സാൽ രണ്ടാം സീസണിലേക്ക്

- Advertisement -

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ലൂയിസ് ഫിഗോയുടെ നേതൃത്വത്തിൽ 2016ൽ നടന്ന ഫുട്സാൽ പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ കൂടുതൽ വിപുലമായി നടത്താൻ തീരുമാനം. 8 ദിവസം മാത്രം ഉണ്ടായിരുന്നു ആദ്യ സീസണിന് പകരമായി 14 ദിവസം നീണ്ടു നിൽക്കുന്ന സീസണവും ഈ വർഷം ഉണ്ടാവുക. മത്സരങ്ങളുടെ എണ്ണത്തിലും മാറ്റങ്ങളുണ്ട്.  15 മത്സരങ്ങൾ ഉണ്ടായിരുന്ന ടൂർണമെന്റ് ഈ വർഷം 27 മത്സരങ്ങൾ ഉള്ള ടൂർണമെന്റായും വിപുലീകരിച്ചിട്ടുണ്ട്. മൂന്ന് നഗരങ്ങളിലായാണ് മത്സരം നടക്കുക. ഫൈനൽ ഒരു വിദേശ രാജ്യത്ത് വെച്ച് നടത്താനാണ് സംഘടകരുടെ തീരുമാനം. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് മത്സരത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടത്.

ടൂർണമെന്റിനോടപ്പം പ്രതിഭയുള്ള താരങ്ങളെ കണ്ടെത്താനായുള്ള ശ്രമങ്ങൾ ഗവണ്മെന്റിന്റെ സഹകരണത്തോടെ നടത്താനും സംഘടകർ തീരുമാനിച്ചിട്ടുണ്ട് . മാർച്ച് 10 മുതൽ ഇതിനായുള്ള റെജിസ്ട്രേഷൻ ആരംഭിക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന റെജിസ്ട്രേഷൻ ഏപ്രിൽ 10 വരെ ഉണ്ടാവും.  18 നും  30നും ഇടയിലുള്ളവരാണ് അപേക്ഷ നൽകേണ്ടത്.

ലൂയിസ് ഫിഗോ, ഗിഗ്‌സ്, ഫാൽക്കോ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്യത്തിലാണ് സംഘടകർ ഭാവി പരിപാടികൾക്കു തുടക്കം കുറിച്ചത്.  ഏറ്റവും കൂടുതൽ പേർ കണ്ട ഫുട്സാൽ ടൂർണമെന്റായിരുന്നു 2016ലെ പ്രീമിയർ ഫുട്സാൽ ടൂർണമെന്റ്.   ലോകത്താകമാനം 61 മില്യൺ ആൾക്കാർ കണ്ടതായാണ് റിപോർട്ടുകൾ. ഗിഗ്‌സിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മുംബൈ ടീം ആയിരുന്നു കഴിഞ്ഞ തവണ വിജയികളായത്.

അതെ സമയം ഇന്ത്യൻ  ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ഇത്തവണയും പ്രീമിയർ ഫുട്സാലിനു ഉണ്ടാവില്ല.  കളിക്കാർ ഫുട്സാൽ പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നതിൽ നിന്ന് ഫെഡറേഷൻ വിലക്കിയിട്ടുണ്ട്. അടുത്ത വർഷം  മുതൽ ഫെഡറേഷൻ ഫുട്സാൽ ടൂർണമെന്റ് നടത്താനും പദ്ധതിയുണ്ട്.

Advertisement