പ്രീമിയർ ഫുട്സാൽ പ്രസിഡണ്ട് സ്ഥാനം രാജി വെച്ച് ലൂയിസ് ഫിഗോ

- Advertisement -

പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ പ്രീമിയർ ഫുട്സാൽ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു. പ്രിമിയർ ഫുട്സാൽ സംഘടകരുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഫി​ഗോരാജിവെച്ചതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിലും പ്രവർത്തികമാക്കുന്നതിലും സംഘടകർ ശ്രമിക്കുന്നില്ലെന്നും ,ഫിഗോ ആരോപിച്ചു. 2016 ലാണ് പ്രീമിയർ ഫുട്സാൽ ഇന്ത്യയിൽ ആരംഭിച്ചത്.

റൊണാൾഡീഞ്ഞ്യോ, ഹെർനൻ ക്രെസ്പോ, ഡെക്കോ, പോൾ സ്കോൾസ്, റയാൻ ​ഗി​ഗ്സ്, ഫൽക്കാവോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ പ്രീമിയർ ഫുട്സാളിൽ പങ്കെടുത്തിരുന്നു. 44 കാരനായ മുൻ ബാലൻ ഡി’ഓർ ജേതാവിനെ നഷ്ടമായത് പ്രീമിയർ ഫുട്സാലിനെ പ്രതികൂലമായി ബാധിക്കും. ഇരുപത് വർഷത്തോളം നീണ്ടു നിന്ന കരിയർ 2009 ലാണ് ഫിഗോ അവസാനിപ്പിച്ചത്. റിയലിനും ഇന്ററിനും ബാഴ്‌സയ്ക്കും വേണ്ടി കളിച്ച ഫിഗോ എട്ടു ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement