ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഇന്ത്യയിലേക്ക്

മുൻ ഫിഫ ഫുട്ബോളർ ഓഫ് ദി ഇയറും ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവുമായ റൊണാൾഡീഞ്ഞോ ജൂലൈ 14 ന് ഇന്ത്യ സന്ദർശിക്കും. പോർച്ചുഗൽ സൂപ്പർ താരം ഫിഗോയുടെ നേതൃത്വത്തിലുള്ള പ്രീമിയർ ഫുട്സാൽ 2017 ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനാണ് റൊണാൾഡീഞ്ഞോ മുബൈയിലെത്തുന്നത്. കഴിഞ്ഞ വർഷവും ഫുട്സാൽ മത്സരങ്ങൾക്കായി റൊണാൾഡീഞ്ഞോ ഇന്ത്യയിലെത്തിയിരുന്നു. ഗോവ ഫൈവ്സിന് വേണ്ടി കളിച്ചിരുന്ന താരം പക്ഷെ രണ്ട് മത്സരങ്ങൾക്ക് ശേഷം പാരലമ്പിൿസിന്റെ അംബാസിഡർ എന്ന നിലക്ക് താരം ബ്രസീലിലേക്ക് തിരിച്ച് പോയിരുന്നു.

2016 ലെ ഇന്ത്യൻ പ്രീമിയർ ഫുട്സലിൽ റൊണാൾഡീഞ്ഞോ, റയൻ ഗിഗ്‌സ്, ക്രസ്പോ, സ്‌കോൾസ്, കഫൂ, ഫൽകാവു തുടങ്ങിയ ഇതിഹാസങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നു. ഈ വർഷം  ഇന്ത്യയിലും യുഎഇയിലുമായിട്ടാണ് ടൂർണമെന്റ് നടക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് : https://www.facebook.com/SouthSoccers

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉമര്‍ അക്മലിനു കരാറില്ല, കരാറുകള്‍ പുതുക്കി നിശ്ചയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്
Next articleഏകദിന ക്രിക്കറ്റിലെ റാണി