റയാന്‍ ഹാരിസ്, ആ ബൗളിംഗ് വല്ലാതെ മിസ് ചെയ്യുന്നു

ഞാൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവുമധികം മിസ് ചെയ്യുന്ന കളിക്കാരൻ റയാൻ ഹാരിസ് ആണ്. വെറും 51 ഇന്റർനാഷണൽ മത്സരങ്ങൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. പക്ഷെ അദ്ദേഹം ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു.

പന്ത് ഓഫ്‌സ്റ്റംബിന്റെ ലൈനിൽ പിച്ച് ചെയ്തിട്ട് ബാറ്റ്സ്മാനെ ഔട്ട്സൈഡ് എഡ്ജ് ബീറ്റ് ചെയ്യുന്നപോലെ സുഖമുള്ള ഒരേർപ്പാട് വേറെയില്ല. ആ പരിപാടിക്ക് 2010s തുടക്കത്തിൽ ഉണ്ടായിരുന്ന ബൗളർമാരിൽ പ്രധാനി സ്റ്റെയ്ൻ ആയിരുന്നു. പക്ഷെ സ്റ്റെയ്നിനൊപ്പമോ അല്ലെങ്കിൽ സ്റ്റെയ്നിനെക്കാൾ നന്നായിട്ടോ ഹാരിസ് ആ കാര്യം ചെയ്യുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഹാരിസിന്റെയോ സ്റ്റെയ്നിന്റെയോ ടെസ്റ്റിലെ ആദ്യസ്പെൽ കാണുക എന്നത് ഒരു സന്തോഷം തരുന്ന കാര്യമാണ്

ടെസ്റ്റിൽ ബൗളിംഗ് ആവറേജ് 24ഇൽ താഴെ. ഏകദിനത്തിൽ അത് 20ലും താഴെ. പോരാത്തതിന് രണ്ട് ഫോമാറ്റിലെയും സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും മികവ് പുലർത്തി.

ഇടയ്ക്കിടയ്ക്ക് വരുന്ന പരിക്ക് ആ 6 വർഷം മാത്രം നീണ്ടുനിന്ന കരിയർ അവസാനിപ്പിക്കുമ്പോൾ അത് ക്രിക്കറ്റിന് തന്നെ നഷ്ടമായി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകറുത്ത കുതിരകളാവാൻ ന്യൂസിലാൻഡ്
Next articleആൻഡർ ഹെരേര, മൊറീന്യോയെ ഞെട്ടിച്ച മാഞ്ചസ്റ്റർ ആരാധകർ ആഗ്രഹിച്ച റെഡ് ഡെവിൾ