Fanzone | നെയ്മർ : കാനറിപ്പടയിൽ തണലില്ലാതെ വളർന്ന കാനറി കിളി

- Advertisement -

 

ഓരോ യുവതാരവും ടീമിൽ അരേങ്ങേറുമ്പോൾ അവർക്ക് തണലേകാൻ സീനിയർ താരങ്ങളായ ഒരു പിടി മികച്ച താരങ്ങളുണ്ടാകും. ഇപ്പോൾ ഉദാഹരണത്തിന് ജീസസിനെ തന്നെ എടുക്കുക , ജീസസിന് തണലേകാൻ ഒരു നെയ്മർ ഉണ്ടായിരുന്നു. അരങ്ങേറ്റ കാലത്ത് അവരുടെ ടീമുകളിൽ ക്രിസ്ത്യാനോയും മെസ്സിയും ഇതേ തണൽ അനുഭവിച്ചവർ. എന്നാൽ നെയ്മറുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല.

മെസ്സി അർജന്റീന ടീമിലേക്ക് പിറന്നു വീണത് താരസമ്പന്നവും സിസ്റ്റമാറ്റികുമായ ടീമിലേക്ക് ആയിരുന്നു. ക്രിസ്ത്യാനോ പോർച്ചുഗൽ ടീമിലേക്ക് വരുന്നത് പോർച്ചുഗീസ് ഫുട്‌ബോളിന്റെ സുവർണകാലത്തായിരുന്നു. മികച്ച ടീമിനൊടൊപ്പവും സൂപ്പർതാരങ്ങളുടെയും തണലിൽ വളർന്നു വരാനുള്ള സാഹചര്യം ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ നെയ്മറുടെ സാഹചര്യം ഇരുവരിൽ നിന്നും നേരെ വിപരീതമായിരുന്നു. നെയ്മർ വന്നത് ബ്രസീലിയൻ ഫുട്ബോളിന്റെ സുവർണ തലമുറകളുടെ കാലഘട്ടത്തിന് ശേഷമായിരുന്നു. അതായത് ബ്രസീലിയൻ ഫുട്‌ബോളിന്റെ ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്കുള്ള ട്രാൻസിഷൻ നിന്നു പോയൊരു അവസ്ഥയിലായിരുന്നു നെയ്മറുടെ സെലസാവോയിലേക്കുള്ള വരവ്. തന്റെ പ്രതിഭയോട് തെല്ലും നീതി പുലർത്താത്ത റോബീന്യോയുടെയും അഡ്രിയാനോയുടെയും പരിക്കിനടിമപ്പെട്ട കകയുടെയും കാരണം കൊണ്ടാകാം 2014 വരെയെങ്കിലും നീണ്ടു നിൽക്കേണ്ട അവരുടെ സുവർണ തലമുറ 2010 കളുടെ അവസാനത്തോടെ തീർത്തും പുതുയുഗ-യുവ തലമുറക്ക് വഴിമാറി കൊടുക്കേണ്ടി വന്നത്.


അതുകൊണ്ട് തന്നെ 2011 മുതൽ , അതായത് അരങ്ങേറ്റം മുതൽ കൗമാര-യുവ താരങ്ങളൊടൊപ്പം ടീമിന്റെ ഉത്തരവാദിത്വം മുഴുവൻ പേറുന്നത് നെയ്മർ എന്ന പയ്യനിലായിരുന്നു. മെസ്സിക്ക് 2005 മുതൽ 2008 വരെ റിക്വൽമിയുടെ കീഴിലുള്ള താരസമ്പമായ അർജന്റീന ടിമിലും ക്രിസ്ത്യാനോക്ക് 2003 മുതൽ 2006 വരെ ഫിഗോയുടെ കീഴിലുള്ള പോർച്ചുഗൽ ടീമിലും യുവതാരമെന്ന നിലയിൽ ലഭിച്ച തണലും സ്വാതന്ത്ര്യവും നെയ്മർക്ക് ലഭിച്ചിട്ടില്ല എന്നർത്ഥം.

അരങ്ങേറ്റം മുതൽ നെയ്മർ ബ്രസീൽ ടീമിനെ ചുമക്കുകയാണ്. കൗമാര പ്രായത്തിൽ തന്നെ ഫുട്‌ബോൾ രാജാക്കൻമാരുടെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റിയ നെയ്മർക്ക് ടിറ്റെ കാലഘട്ടം വന്നതോടെയാണ് കുറച്ചെങ്കിലും ആശ്വാസം വന്നതെന്ന് സാരം.

ഇനി നെയ്മർ കളിച്ച ഇന്റർനാഷനൽ ടൂർണമെന്റ് തന്നെയെടുക്കാം.

🌑 നെയ്മർ ഇന്റർനാഷനൽ ടൂർണമെന്റ്

1 . 2011 കോപ്പാ അമേരിക്ക
വയസ്സ് – 19

മൽസരങ്ങൾ – 4
ഗോളുകൾ – 2
അസിസ്റ്റ് – 1

ബ്രസീലിയൻ ഇതിഹാസങ്ങളുടെ സുവർണ്ണ തലമുറകൾ 2010 ഓടെ അവസാനിച്ചതോടെ കൗമാര-യുവ താരങ്ങളെ വച്ച് ബ്രസീലിയൻ പുതുയുഗത്തിന് തുടക്കം കുറിച്ച മെനിസസ് ടീം കെട്ടിപ്പടുത്തത് നെയ്മർ എന്ന പതിനെട്ടുകാരനെയും ഗാൻസോ പാറ്റോ തുടങ്ങിയ യുവതാരങ്ങളെയും മുൻനിർത്തിയായിരുന്നു.
ആദ്യ ഇന്റർനാഷനൽ ടൂർണമെന്റിലേക്ക് കാലെടുത്ത വച്ച നെയ്മറെ ഉപയോഗിക്കുന്നതിൽ മെനസസിന് പിഴച്ചപ്പോൾ ക്വാർട്ടറിൽ പരാഗ്വെക്കെതിരെ സമനില വഴങ്ങിയതോടെ നെയ്മറെ പിൻവലിക്കുകയായിരുന്നു മൽസരത്തിൽ നിന്നും മെനിസസ്. നെയ്മറെ മാത്രമല്ല ഗാൻസോ പാറ്റോ തുടങ്ങിയ താരങ്ങളെയും പിൻവലിച്ചതോടെ ഷൂട്ടൗട്ടിൽ സമ്മർദ്ദത്തിലായ കാനറികൾ പരാഗ്വെക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നെയ്മറുടെ സാന്നിധ്യം ഇല്ലാതെയായിരുന്നു ബ്രസീൽ ഷൂട്ടൗട്ടിനെ അഭിമുഖീകരിച്ചത്. നെയ്മർ ഗാൻസോ പാറ്റോ തുടങ്ങിയ കൗമാര താരങ്ങളെ മെനിസസ് കയറ്റിയത് തീർത്തും വിഡ്ഢിത്തമായ തീരുമാനമായിരുന്നു.

2. 2013 കോൺഫെഡറേഷൻ കപ്പ്
വയസ്സ് – 21

മൽസരങ്ങൾ – 5
ഗോളുകൾ – 4
അസിസ്റ്റ് – 6 ( 2 റീബൗണ്ട് )

ഫൈനൽ – 1 ഗോൾ + 2 അസിസ്റ്റ്
(1 റീബൗണ്ട്)

നെയ്മർ വരവറിയിച്ച ടൂർണമെന്റ്.22 ആം റാങ്കിലുള്ള ശരാശരി സംഘത്തെ ഒറ്റയ്ക്ക് തോളിലേറ്റി നെയ്മർ നടത്തിയ പോരാട്ടത്തിൽ യൂറോ ഫൈനലിസ്ലുകളും കോപ്പാ ചാമ്പ്യൻസും ഒന്നാം റാങ്കുകാരായ ലോക ചാമ്പ്യൻസും തകർന്നടിഞ്ഞു.
സ്പെയിനിന്റെ ടികി-ടാകയെ അടിച്ചു തകർത്തത് നെയ്മർ എന്ന അൽഭുത പ്രതിഭയായിരുന്നു.
നെയ്മർ മുഴുവനായും ബ്രസീലിനോടൊപ്പം കളിച്ച ഏക ടൂർണമെന്റ്. കളിച്ച ഓരോ മൽസരത്തിലും നെയ്മറുടെ വ്യക്തമായ ആധിപത്യം പ്രകടമായിരുന്നു. അതിൽ സമ്പൂർണ്ണ വിജയം കൈവരിച്ച് ടീമിന് കിരീടം ചൂടികൊടുത്തു അതും ടൂർണമെന്റ് ഗോൾഡൻ ബോൾ നേട്ടത്തോടെ.

3. 2014 ലോകകപ്പ്
വയസ്സ് – 22

മൽസരങ്ങൾ – 5
ഗോളുകൾ – 4
അസിസ്റ്റ് -1

സുനിഗയെന്ന പേപ്പട്ടിയുടെ ക്രൂരതയിൽ തകർന്നത് ബ്രസീലിയൻ സ്വപ്നങ്ങൾ. നെയ്മറിന്റെ സാന്നിധ്യം എത്രത്തോളം നമുക്ക് വിലപ്പെട്ടതാണെന്ന് അറിയിച്ചു തന്ന ടൂർണമെന്റ്..

4. 2015 കോപ്പാ അമേരിക്ക
വയസ്സ് -23

മൽസരങ്ങൾ – 2
ഗോളുകൾ – 1
അസിസ്റ്റ് – 1

വീണ്ടും സുനിഗയും ഗുണ്ടകളുടെയും നിരന്തരം ഫൗളുകളിൽ മനം മടുത്ത് പ്രകോപിതനായപ്പോൾ നാല് മൽസര ബാൻ ബ്രസീലിന്റെ കോപ്പാ-കോൺഫെഡ് പ്രതീക്ഷകൾ തല്ലികെടുത്തി.നെയ്മർ അസാന്നിധ്യം വീണ്ടും ഫുട്‌ബോൾ ലോകം തിരിച്ചറിഞ്ഞു.

കരിയർ ടോട്ടൽ കോപറ്റേറ്റീവ് ടൂർണമെന്റ് സ്റ്റാറ്റസ്

ടൂർണമെന്റ് – 4
മൽസരങ്ങൾ – 16
ഗോൾസ് – 11
അസിസ്റ്റ് – 9 ( 2 റീബൗണ്ട്)

റീബൗണ്ട് അസിസ്റ്റുകൾ ഒഴിവാക്കാം.എന്നിരുന്നാലും നാല് ടൂർണമെന്റുകളിൽ പതിനാറ് മൽസരങ്ങളിൽ നിന്നായി പതിനൊന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് നെയ്മറുടെ കോംപറ്റേറ്റീവ് ടൂർണമെന്റുകളിലെ സമ്പാദ്യം.

ഒരു കോൺഫെഡറേഷൻ മാത്രമായിരുന്നു നെയ്മർ കാനറികളോടൊപ്പം മുഴുനീളെ കളിച്ച ടൂർണമെന്റ്. കോപ്പയിൽ പത്തൊൻപതുകാരന് ഷൂട്ടൗട്ടിന് കോച്ച് അവസരം നൽകിയതുമില്ല.ബാക്കി മൂന്നിലും നെയ്മറിന്റെ അസാന്നിധ്യത്തിൽ കാനറികൾ വൻ പരാജിതരായി. നെയ്മർ ബ്രസീലിന്റെ നട്ടെല്ലാണ് , ഹൃദയമാണ് , തലച്ചോറാണ് എന്നതിന് ഇതിലും വലിയ തെളിവുകൾ ഇല്ല.

നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ എവിടെ വരെ? എന്ന ചോദ്യമാണ് ടിറ്റെക്ക് മുന്നിൽ ഇനിയുള്ള വലിയ വെല്ലുവിളി. അത് മറികടക്കാൻ ആവശ്യമായ തന്ത്രങ്ങളും പദ്ധതികളും ടിറ്റെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്ത ലോകകപ്പിന് മുന്നെ തന്നെ നെയ്മറെ കളിപ്പിക്കാതെ വിജയങ്ങൾ ഏറെ കൊയ്യാനായാൽ അത് തന്നെയാകും ടിറ്റെയുടെ വിജയവും ആരാധകരുടെ ആശ്വാസവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement