ഫാൻസോൺ : ഇയാൻ ഹ്യൂം

ഇയാൻ ഹ്യൂം, കേരളത്തിലെ ഫുട്ബാൾ പ്രേമികൾ എന്നും ഓർക്കാൻ കൊതിക്കുന്ന കളിക്കാരൻ, എല്ലാ കേരളീയരും എന്നും തങ്ങളുടെ ടീമിൽ കളിക്കണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരിൽ ഒരാളാണ് .

ISl ആദ്യ സീസണിൽ ഒന്നും അല്ലാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിൽ മികച്ച കളിക്കാരൻ ആവുകയും ചെയ്തതോടെ കാണികളുടെ കണ്ണിലുണ്ണിയായി മാറി. മാത്രമല്ല ഫുട്ബോളിൽ തന്റെ തിരിച്ച് വരവ് കൂടി നടത്തുകയും ചെയ്തുഇയാൻ ഹ്യൂം. ഫുട്ബോളിൽ കേരളകർക്കുള്ള പാഷൻ വേറെ ഒരുആർക്കും ഇല്ല എന്നത് ഏവരും അറിഞ്ഞ സത്യമാണ് . നമ്മൾ ഒരാളെ നെഞ്ചോട് ചെറുത്തു സ്നേഹിക്കാൻ തുടങ്ങിയാൽ നമ്മുടെ സ്നേഹം അവർക്ക് മനസിലാക്കാൻ കഴിഞ്ഞാൽ അവർക്ക് ഒരിക്കലും നമ്മെ മറക്കാൻ കഴിയില്ല.

എന്നാൽ രണ്ടാം സീസണിൽ തന്റെ ഇഷ്ട്ട ടീമിന്റെ ജേഴ്സി അണിയാൻ കാത്തിരുന്ന ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അത്ലറ്റികോക്ക് താരത്തെ വിട്ട് കൊടുക്കുന്നകാഴ്ചയാണ് കണ്ടത്. ക്ലബ്ബ് മാറ്റം നടന്നതിന് ശേഷം ഹ്യൂം പറഞ്ഞ വാക്കുകൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നുണ്ട്, ഞാൻ കേരളത്തിന്റെ വിളിക്കായി അവസാന നിമിഷം വരെ കാത്തിരുന്നു നിർഭാഗ്യവശാൽ ടീമിലേക് പരിഗണിച്ചില്ല, ഇത് കേൾക്കുമ്പോൾ നമുക് അളക്കാൻ കഴിയും കാനഡ എന്ന രാജ്യത്തിന്റെ ഒരു കളിക്കാരൻ ഇന്ത്യയിലെ ഫുട്ബോളിലെ അതികയകരായ കേരള ഫാൻസിന്റെ സ്നേഹം നല്ലത് പോലെ തിരിച്ചറിയാൻ കഴിഞ്ഞു എന്നത്.

അവിടം കൊണ്ട് തീരുന്നില്ല ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് ഉള്ള സ്നേഹം.  അത്ലറ്റികോക്ക് വേണ്ടി കളിച്ചപ്പോഴും തന്നെ തനാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സ്വന്തം കാണികൾക് മുന്നിൽ ഒരിക്കൽ കൂടി വരാൻ അവൻ ആഗ്രഹിച്ചു. ഒറ്റയ്ക്ക് വരനല്ല ആഗ്രഹിച്ചത് മറിച്ച് തന്റെ കുടുംബത്തെയടക്കം കേരളത്തിന്റെ മണ്ണ് കാണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹുമേട്ടനെ ഞങ്ങൾ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹം എങ്ങനെ തിരിച്ച് നൽകും എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

പുതിയ സീസൺ തുടങ്ങാൻ ഇരിക്കെ ഞങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ വാർത്ത നിങ്ങളുടെ തിരിച്ച് വരവായിരുന്നു. നിങ്ങൾ കേരളത്തിന്റെ കൊമ്പന്മാരുടെ ജേഴ്സി അണിയാൻ ആഗ്രഹിച്ചപ്പോൾ അതിനേകളേറെ ഞങ്ങൾ ആഗ്രഹിച്ചിരുന്നു വീണ്ടും കേരളത്തിന്റെ മണ്ണിൽ മഞ്ഞ ജേഴ്സിയിൽ കുളിച്ചാടാൻ ഹുമേട്ടൻ ഉണ്ടകണേ എന്ന്. സാധരണ ഫാൻസിന്റെ ആഗ്രഹം കണക്കിൽ എടുക്കാത്ത മാനേജ്‌മെന്റ് പക്ഷെ ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തന്നു. അതും പുണെ ടീം നല്ലൊരു ഓഫാർ മുന്നിൽ വെച്ചിട്ട് അതിനെ തട്ടി എറിഞ്ഞ് കൊമ്പന്മാർക് വേണ്ടി കളിക്കാൻ നിങ്ങൾ കാണിച്ച മാസ് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഇതുവരെ നടന്ന ISLലെ എല്ലാ സീസണിലും ഏറ്റവും നന്നായി കളിച്ച കളിക്കാരൻ ആരാണെന്നതിൽ യാതൊരു സംശയവുമില്ലാതെ പറയാൻ കഴിയുന്ന കളിക്കാരൻ ഹ്യൂമേട്ടനാണ്. പ്രായത്തെ തോൽപ്പിക്കുന്ന കളി എന്നും കാണികൾക് ആവേശം നൽകി കൊണ്ടേയിരുന്നു. ഡിഫെൻസിലും മിഡിലും അറ്റാക്കിങ് എല്ലാത്തിലും ജിന്നിനെ പോലെ പാറി പറന്നു കളിച്ചത് എന്നും കാണാൻ കഴിഞ്ഞു. വരുന്ന സീസണിൽ നിങ്ങളുടെ കുതിപ്പിനായി ഞങ്ങൾ കേരളത്തിന്റെ ആരാധകർ കാത്തിരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സിലെ നോർത്ത് ഈസ്റ്റ് സാന്നിദ്ധ്യത്തിന് റെനിയുടെ വ്യക്തമായ മറുപടി
Next articleചെൽസിയെ തകർത്ത് ബയേൺ മ്യുണിക്ക്