ഫിഫയുടെ കാവൽ മാലാഖയ്ക്ക് ജന്മദിനാശംസകൾ

- Advertisement -

ഇന്ന് ഫെബ്രുവരി 22, ആ മാലാഖ ഭൂമിയിലേക്ക് പിറന്നു വീണിട്ട് 25വർഷം പിന്നിടുന്നു. അതെ ആരെന്നെല്ലേ?

സെവെൻസിന്റ കളിയാരാധകരുടെ ഇട നെഞ്ചിൽ കൊത്തി വെക്കപ്പെട്ട നാമം. സെവെൻസിന്റ കളിക്കളങ്ങളിൽ നിരവധി സീസണുകളായി മുഴങ്ങി കേൾകുന്ന നാമം.

ഗോൾ കീപ്പർ സലാം, ആ പ്രതിഭക്കു പകരം വെക്കാൻ ഇന്ന് സെവെൻസ് ഫുട്ബാളിന്റെ കളിക്കളത്തിൽ മറ്റൊരാൾക്കു യാതൊരു അവസരവും നൽകാത്ത മഹത്തായ പ്രതിഭ. ഈ ചുരുങ്ങിയ കാലം കൊണ്ട് നിരവധി അനവധി നേട്ടങ്ങൾ സ്വന്തമാക്കിയ യുവ ഗോൾ കീപ്പർ.

സബ്‌ജൂനിയറിൽ ഇന്ത്യക്ക് വേണ്ടി ഗോൾ വലയം കാക്കാനുള്ള അവസരം. അണ്ടർ 21 ൽ കേരളത്തിന്‌ വേണ്ടിയും ജൂനിയർ വിഭാഗത്തിലും കേരളത്തിന്‌ വേണ്ടി ബൂട്ട് കെട്ടിയ പ്രതിഭ. സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ ചാമ്പ്യന്മാരാക്കി മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ്‌. ഈ സീസണിൽ തന്നെ നാലു ടൂർണമെന്റുകളിലാണ് സലാം മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് വാങ്ങിയത്. കോട്ടക്കലിൽ സലാമിന്റെ സേവ് കണ്ട് ഇംഗ്ലീഷ് താരം ഗ്രഹാം സ്റ്റാക്ക് അഭിനന്ദനവുമായി എത്തുകയും ചെയ്തിരുന്നു.

കൂടാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി 3വർഷം ഗോൾ വലയത്തിനു മുമ്പിൽ എതിരില്ലാതെ നിലയുറപ്പിക്കാനുള്ള അപൂർവ സൗഭാഗ്യം. നേട്ടങ്ങൾ അനവധിയാണ് ഈ ചെറിയ പ്രായത്തിൽ. നേട്ടങ്ങളിൽ അഹങ്കരിക്കാതെ വീഴ്ചകളിൽ തകരാതെ മുന്നേറി കൊണ്ടിരിക്കുന്ന ഫിഫ മഞ്ചേരി ആരാധകരുടെ ഖല്ബിലെ കിരീടം വെക്കാത്ത രാജകുമാരന് ,കേരള കരയുടെ സുൽത്താന്, ഒരായിരം ജന്മദിനാശംസകൾ.

നേട്ടങ്ങൾ വളരെ വലുതാണ് ഇനി നേടാനുള്ളതും, കേരള കരയിലെ മികച്ച ഗോൾ കീപ്പർ എന്ന ബഹുമതി അന്നും ഇന്നും എന്നും തന്റെ മാറോട് ചേർത്തു പിടിക്കുന്ന സലാമിന് ഇനിയും ഒരുപാട് നേട്ടങ്ങൾ തേടിയത്തട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ

HAPPY BIRTH DAY DEAR SALAM

Advertisement