ഒരു ആഴ്സണൽ ആരാധകന്റെ ഡയറിക്കുറിപ്പ് !

lebowski

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രതീക്ഷകൾ അവസാനിക്കുമ്പോഴാണല്ലോ ജീവിച്ചു തുടങ്ങേണ്ടത്. എന്നാര് പറഞ്ഞു, അല്ല ആരെങ്കിലും പറഞ്ഞു കാണാണമല്ലോ.. പറഞ്ഞു വന്നത് ആർസണൽ ഫുട്‌ബോൾ ക്ലബ്‌ ഇന്ന് അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്.

കിതച്ചു തളർന്ന ഭീമന്റെ അവസ്ഥ, കുതിപ്പുകൾക്ക് കാലം ചങ്ങലയിട്ട് തളച്ചിരിക്കുന്നു. ഒരുപാട് ഒരുപാട് വർഷങ്ങൾക്കിപ്പുറം ഏറ്റവും മോശമായി സീസൺ ഫിനിഷ് ചെയ്യുന്നു. ഭാവി സുരക്ഷിതമാണെന്ന് ആവർത്തിച്ചു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ആത്മാവിശ്വാസത്തിന്റെ കണികകൾ ഓടിയൊളിക്കുന്നത് പോലെ.

എവിടെയാണ് പിഴച്ചത് ആർക്കാണ് പിഴവ് സംഭവിക്കുന്നത്, പിഴവുകൾ ആവർത്തിക്കുമോ, തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ ആർട്ടേറ്റക്ക് വരും സീസണിൽ കഴിയുമോ, അറുക്കീസ് ബോർഡ് ട്രാൻസ്ഫറിന് ഫണ്ട് അലോട്ട് ചെയ്യുമോ, മുസ്താഫിയുടെ മണ്ടത്തരങ്ങൾക്ക് അറുതി ഉണ്ടാവുമോ, ചോദ്യങ്ങൾ അനവധിയാണ്, ഉത്തരങ്ങളൊന്നും ഒരുത്തരമേയല്ല..

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പ്രതീക്ഷകൾ, അത് തന്നെയാണ് മുന്നോട്ട് ചാലകശക്തിയും.. ഒരു ആഴ്സണൽ ഫാൻ ആയിരിക്കുക എന്നത് വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ റൈഡാണ്.. സ്റ്റാർട്ടായാൽ ആയി പിന്നെ പുറകേ വരുന്നത് അനുഭവിക്കുക തന്നെ. ഉയരങ്ങളും താഴ്ചകളും ദിനചര്യയായി മാറി കഴിഞ്ഞിരിക്കും, പക്ഷേ പതറാതെ മുന്നോട്ട് പോവുകയാണ് താക്കോൽ എന്നെന്നെ പഠിപ്പിച്ചത് ആഴ്സണൽ ഫുട്‌ബോൾ ക്ലബ് തന്നെയാണ്.(സപ്ലി എഴുതുന്നവർ ഇത് രണ്ട് വട്ടം വായിക്കുക, അതിൽ പ്രത്യേകിച്ച് ഒന്നുമില്ല, പക്ഷേ പഠിച്ചാൽ പാസാവും)

നമുക്ക് പ്രതീക്ഷകളെ പറ്റി സംസാരിക്കാം..
കടലാസിൽ എങ്കിലും ലീഗിലെ ഏറ്റവും നല്ല മുന്നേറ്റ നിരയാണെന്നുള്ളത് അഭിമാനിക്കാൻ ഉള്ള വകയാണ്. അതിലേക്കിനി വെടിമരുന്ന് ചേർക്കുക എന്നത് അർട്ടേറ്റക്ക് മാത്രം ചെയ്യാൻ ആവുന്ന കാര്യം മാത്രമാണ്. ലക്ക ഫോം കണ്ടെത്തട്ടെ..

**(ബാക്ക് ഗ്രൗണ്ടിൽ കുരിശ് വരയ്ക്കുന്ന .gif)**

യുവനിരയെ കാണുമ്പോഴാണ് മനസ്സിന് സന്തോഷമേറുന്നത്.. മാർട്ടിനെല്ലി സാക്ക ടിയേർണി സാലിബ തുടങ്ങിയവർ പ്രതീക്ഷകൾക്ക് 916 തിളക്കം നൽകുന്നുണ്ട്..

ഉടച്ചു വാർക്കേണ്ട പ്രതിരോധവും ഉറപ്പു വരുത്തേണ്ട മധ്യനിരയും ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ആഴ്സണലിന്റെ പ്രശ്നമാണ്. ടൊറേര ഷാക്ക, സെബയോസ് എന്നിവർക്കിടയിലേക്ക് ഒരു ലോകോത്തര താരത്തെ ബോർഡ് കാശെറിഞ്ഞു വാങ്ങാതെ മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ല.

പ്രതിരോധത്തിലും മറിച്ചല്ല. പരിക്ക് സാലിബയ്ക്ക് ഒരു വില്ലനാവാത്തിടത്തോളം കാലം പിടിച്ചു നിൽക്കാമെന്ന് പ്രതീക്ഷയുണ്ട്.

വാർദ്ധക്യപെൻഷനുകാർ വിലസുന്ന തളർവാതം പിടിച്ച പ്രതിരോധത്തിൽ സ്റ്റാർട്ട് ചെയ്യാൻ സ്‌ട്രൈക്കർസ് പേടിക്കുന്ന പ്രൂവൺ ആയൊരു ഡിഫണ്ടർ , ആ ഒരു സൈനിംഗിന് വരും സീസണിൽ വരുത്താനാവുന്നത് നല്ലൊരു മാറ്റമായിരിക്കും.. എല്ലാ പ്രാവശ്യത്തേയും പോലെ വെറും വാഗ്ദാനമായി ഒടുങ്ങാതിരിക്കട്ടെ..

കുപ്പത്തൊട്ടിയിലെ മാണിക്യമെന്നോ ഉറങ്ങിക്കിടന്ന സിംഹമെന്നോ (ഗ്ർർർർ…) വിളിക്കേണ്ട മുതലാണ് സാക്ഷാൽ മാർട്ടിനെസ്.. റീസ്റ്റാർട്ടിന് ശേഷം ലീഗിലെ ഏറ്റവും നല്ല സേവ് റേറ്റ്സ് എന്നത് ചില്ലറ കാര്യമല്ല.. പരിക്ക് മാറി ലെനോ വരുമ്പോ ആര് സ്റ്റാർട്ട് ചെയ്യണമെന്ന് തല്ലി തീരുമാനിക്കട്ടെ.. നിലവിൽ ടെൻഷൻ ഇല്ലാത്തൊരു ഭാഗം..((((പൂർണ്ണത്രേസ്യാ..നെഞ്ചിൽ കൈ വെക്കുന്നു))))

സക്കയും മർട്ടിനെല്ലിയും സ്‌കൂൾ വിട്ട പിള്ളേരെ പോലെ എതിർ ഡിഫൻസിനിടയിൽ ഓടി കളിക്കട്ടെ, റെഡ് കാർഡ് വാങ്ങാതിരിക്കാൻ ഷക്കയുടെ ഭാര്യ കോഫി മെഷീൻ ഓഫർ ചെയ്യട്ടെ, ജലദോഷവും പുറം വേദനയും മാറി ഒസിൽ അസിസ്റ്റ്റ്റ് കൊണ്ടമ്മാനമാടട്ടെ. ബാക്കി ഒക്കെ വരുന്ന പോലെ..

മിഡ്ടേബിൾ ക്ലബ് ആയ സ്ഥിതിക്ക് വരുന്ന ട്രാൻസ്ഫർ വിൻഡോയിലും
അങ്ങനെ ഒരു മെന്റാലിറ്റി കാണിച്ചാൽ അത് നമ്മളുടെ അധഃപതനമാണ്. With right invenstment on right it’s possible to turn around everything. ഇതും ആരെങ്കിലും എപ്പഴെങ്കിലും പറഞ്ഞതായിരിക്കണം. ആഹ് അപ്പൊ പറഞ്ഞു വന്ന കാര്യം പ്രതീക്ഷകൾ അസ്തമിക്കുന്നില്ല, അസ്തമിക്കാനിത് സൂര്യൻ ഒന്നുമല്ലല്ലോ(pls laugh at my lame humour sense).

ആഹ് അതായത് പഴയ പ്രതാപത്തിലേക്ക് അർട്ടേറ്റയെന്ന അച്ചുതണ്ടിനെ ഇടത്തുമാറി വരിഞ്ഞു ചുറ്റി കിതപ്പില്ലാതെ കുതിച്ചുയർന്നു വളരാൻ നമുക്ക് കഴിയട്ടെ, പ്രതീക്ഷകളും ഉദിച്ചുയരട്ടെ.. നന്ദി നമസ്കാരം..