വേറിട്ട വഴിയിൽ കാൽപ്പന്ത് പ്രേമികൾ : സ്കൂൾ കുട്ടികളുടെ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് ‘അർജന്റീന ഫാൻസ് കേരള’

- Advertisement -

കാൽപ്പന്ത് കളിയോടുള്ള പ്രണയം മഹാഭൂരിപക്ഷം മലയാളികളുടെയും ചോരയിൽ വെടിമരുന്നു പോലെ അലിഞ്ഞ് ചേർന്നിരിക്കുന്നതാണ്. പ്രാദേശിക – ഇന്റർനാഷണൽ ക്ലബ്ബുകളോടുള്ള പ്രണയം, ലോക ചാമ്പ്യൻമാരോടും, ഫുട്ബോൾ മാന്ത്രികരാജാക്കൻമാരോടും അന്തർദേശീയ ഫുട്ബോൾ രാജ്യങ്ങളോടുമങ്ങനെ ആരാധനയും പ്രണയവും പല രൂപത്തിൽ ജ്വലിച്ച് നിൽക്കും. ഇവിടെ അർജൻറീനയുടെ ആരാധകർ ചേർന്ന് രൂപീകരിച്ച അർജൻറീന ഫാൻ ബേസ് ഫേസ് ബുക്ക് – വാട്ട്സ്ആപ്പ് കൂട്ടായ്മ ഫുട്ബോൾ ആരാധനയുടെ ആവേശകൊടുമുടികൾ താണ്ടുമ്പോഴും പുതിയ സ്കൂൾ വർഷത്തിൽ ഫുട്ബോൾ പ്രണയത്തിന്റെ വേറിട്ട തലം ഒരുക്കുന്നു. ഒരു തുടക്കമെന്ന നിലയിൽ മണ്ണാർക്കാട് ദാറു നജാത്ത് സ്കൂളിലെ കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി കൊണ്ടാണ് കാൽപ്പന്തുകളിയുടെ പ്രണയത്തിന് വേറിട്ട ഭാവം നൽകിയത്. ഇതൊരു തുടക്കം മാത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആവേശം കൊട്ടിക്കലാശം നടത്തുന്ന ലോക കപ്പ് മാമാങ്ക കാലത്ത് കൂടുതൽ വെടിക്കെട്ടുകളുമായി ഇവർ വരുന്നത് നമുക്ക് കാത്തിരിക്കാം.
അർജന്റീന ഫാൻസ് കൂട്ടായ്മ ഫേസ്ബുക്ക് പേജിന്റെ അഞ്ചാം വാർഷികത്തിന് നോട്ടുബുക്ക് വിതരണം ചെയ്യാൻ എടുത്ത തീരുമാനത്തെക്കുറിച്ചുള്ള ഗ്രൂപ്പ് അംഗത്തിന്റെ വാക്കുകൾ..

” ഇത്രയും നാളായിട്ടും ടീമിനെ പറ്റിയുള്ള പോസ്റ്റും ഫൻഫൈറ്റും ട്രോളും അല്ലാതെ വേറൊന്നും ചെയ്യൻ സാധിച്ചിട്ടില്ല. ഈ തവണ എന്തെങ്കിലും ചെയ്യണം എന്ന് അഡ്മിൻ പാനലിൽ ശക്ത്മായ ചർച്ച നടക്കുന്നതിനിടയിലാണ് പേജിന്റെ കൊച്ചിക്കാരൻ അഡ്മിൻ ഒരു ആശയം മുന്നോട്ട്‌ വെച്ചത്‌. നിർധനരായ സ്കൂൾ കുട്ടികൾക്ക് കുറച്ച് പുസ്തകങ്ങൾ വിതരണം ചെയ്യാം എന്ന ആശയം എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. എവിടെ കൊടുക്കും ആർക്കു കൊടുക്കും  എന്ന് ചർച്ച നടക്കുമ്പോഴാണ് പാലാക്കാട്‌ മണ്ണാർക്കാടുള്ള പ്രവാസിയായ ഒരു അഡ്മിൻ മുകാന്തരം അസ്കർ അലി  മാഷിന്റെ നമ്പർ ഒപ്പിച്ച്‌ തന്നത്‌. മാഷിനെ വിള്ളിച്ചപ്പോൾ മാഷ്‌ പറഞ്ഞു നമ്മുടെ മണ്ണാർക്കാട്‌ ഭാഗത്ത്‌ 2 സ്ക്കൂളിൽ ധാരാളം നിർധനരായ കുട്ടികൾ പഠിക്കുന്നുണ്ട്  അവർക്ക്‌ പുസ്തകം കൊടുക്കാനായാൽ അതു വളരെ നല്ലൊരു കാര്യം ആയിരിക്കുമെന്ന്.”

ആദ്യത്തെ സംരംഭം ആയത്‌ കൊണ്ട്‌ അഡ്മിൻ പാനലിലേയും വാട്ടസ്പ്പ്‌ ഗ്രൂപ്പ്‌ അഡ്മിനിൻസിന്റേയും പക്കൽ നിന്നും മാത്രം പൈസ ശേഖരിച്ചു , എല്ലാം 2 ദിവസം കൊണ്ട്‌ റെഡിയാക്കി അസ്ക്കർ സാറിന്റെ നിർദ്ദേശ പ്രകാരം മണ്ണാർക്കാടുള്ള ദാരുനജാത്ത്‌ സ്ക്കൂളിലെ 55കുട്ടികൾക്കും കാരാക്കുർഷി സ്കൂളിലെ 25 കുട്ടികൾക്കും ഉള്ള പുസ്തകം പ്രധാന അധ്യാപികക്കു കൈമാറാന്നു തീരുമാനിച്ചു.

5 വർഷങ്ങൾക്ക്‌ മുൻപ്‌ അർജ്ജന്റീനിയൻ ന്യുസുകൾ അറിയാൻ വേണ്ടി മാത്രമുള്ള ഒരു പേജയിട്ട്‌ തുടങ്ങിയതാണ്. വെറും ഫാൻ ഫൈറ്റിനും ട്രോള്ളിനും മാത്രം ഉപയോഗിക്കാനുള്ളതല്ല ഈ പേജ്‌ എന്ന് ബോധ്യം വന്നതിൽ നിന്നാണ് ഇങ്ങനെ ഒരു പ്രവർത്തനം നടത്താൻ ഇവരെ പ്രേരിപ്പിച്ചത്.  5 വാർഷികം ആഘോഷിക്കുന്ന പേജിന്റെ  ഒരു കിടിലം സർപ്രൈസ്‌ ഇവർ ആരാധകർക്കായി അണിയറയിൽ ഒരുക്കുന്നുമുണ്ട്‌.

Advertisement