162 റൺസ് നേടി ഇന്ത്യ, ജെമീമയ്ക്ക് അര്‍ദ്ധ ശതകം

 

ബാര്‍ബഡോസിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 162 റൺസ് നേടി ഇന്ത്യ. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയെ നഷ്ടമാകുകയായിരുന്നു.

പിന്നീട് ഷഫാലി വര്‍മ്മയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 71 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 26 പന്തിൽ 43 റൺസ് നേടിയ ഷഫാലിയെയാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതേ ഓവറിൽ അക്കൗണ്ട് തുറക്കാതെ ഹര്‍മ്മന്‍പ്രീത് കൗറും മടങ്ങി.

ജെമീമ പുറത്താകാതെ 56 റൺസും ദീപ്തി ശര്‍മ്മ 34 റൺസും നേടിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവരെ 70 റൺസാണ് നേടിയത്.

സെമിയിൽ ഇംഗ്ലണ്ടിന് ഹീത്തര്‍ നൈറ്റിന്റെ സേവനം ഇല്ല, ദി ഹണ്ട്രെഡിൽ നിന്നും താരം പുറത്ത്

കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി ഹീത്തര്‍ നൈറ്റിന്റെ പരിക്ക്. സെമിയിലേക്ക് യോഗ്യത നേടിയ ഇംഗ്ലണ്ട് വനിതകള്‍ക്ക് താരത്തിന്റെ സേവനം പരിക്ക് മൂലം നഷ്ടമാകും. ദി ഹണ്ട്രെഡിലും താരം കളിക്കില്ല.

താരം ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പരമ്പരയ്ക്കിടെയുള്ള ടി20 മത്സരത്തിനിടെ ആണ് താരത്തിന് പരിക്കേറ്റത്. പിന്നീട് പരമ്പരയിലെ മറ്റു മത്സരങ്ങള്‍ കളിക്കാതിരുന്ന താരം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയുള്ള മത്സരങ്ങളിലും കളിച്ചിരുന്നില്ല.

നൈറ്റിന്റെ അഭാവത്തിൽ നാറ്റ് സ്കിവര്‍ ആയിരുന്നു ഇംഗ്ലണ്ടിനെ നയിച്ചത്.

ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് വനിതകള്‍

കോമൺവെൽത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ ബാര്‍ബഡോസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം. ടോസ് നേടിയ ബാര്‍ബഡോസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിൽ താനിയ ഭാട്ടിയ യാസ്ട്രിക ഭാട്ടിയയ്ക്ക് പകരം ടീമിലെത്തുയാണ്.

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്താണ് ടൂര്‍ണ്ണമെന്റിൽ തിരിച്ചുവരവ് നടത്തിയത്.

കാനഡയെ മറികടന്ന്, സെമി ഉറപ്പാക്കി ഇന്ത്യന്‍ വനിതകള്‍

കോമൺവെൽത്ത് ഗെയിംസിന്റെ വനിത ഹോക്കിയിൽ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ കാനഡയ്ക്കെതിരെ ആവേശകരമായ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. 3-2 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ഗ്രൂപ്പിൽ മൂന്ന് വിജയങ്ങള്‍ ഇന്ത്യ ഇന്നത്തെ ജയത്തോടെ നേടിയെങ്കിലും ഇന്ന് ജയത്തിൽ കുറഞ്ഞ ഫലമായിരുന്നുവെങ്കിൽ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിക്കുമായിരുന്നു. അവസാന ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ മത്സരത്തിൽ ഇന്ത്യയും കാനഡയും രണ്ട് ഗോള്‍ വീതമാണ് നേടിയത്.

നവ്നീത് കൗര്‍, സലീമ ടെടേ, ലാല്‍റെംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിൽ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. മൂന്നാം ക്വാര്‍ട്ടറിൽ കാനഡ ഗോള്‍ മടക്കിയപ്പോള്‍ ഇന്ത്യയുടെ വിജയ ഗോള്‍ നാലാം ക്വാര്‍ട്ടറിൽ പിറന്നു.

മൂന്നാം മിനുട്ടിൽ സലീമയാണ് ഗോള്‍ നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 22ാം മിനുട്ടിൽ നവ്നീത് കൗര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത മിനുട്ടിൽ ബ്രിയന്നേ സ്റ്റെയേഴ്സ് കാനഡയ്ക്കായി ഒരു ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.

രണ്ടാം പകുതി തുടങ്ങി 39ാം മിനുട്ടിൽ ഹന്ന ഹൗഗന്‍ കാനഡയുടെ സമനില ഗോള്‍ നേടുകയായിരുന്നു. 51ാം മിനുട്ടിൽ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ കണ്ടെത്തിയത്.

ലവ്പ്രീത് സിംഗിന് വെങ്കലം, വെയ്റ്റ്ലിഫ്റ്റിംഗിൽ ഇന്ത്യയുടെ 9ാമത്തെ മെഡൽ

109 കിലോ പുരുഷന്മാരുടെ ഭാരോദ്വാഹ്നത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിംഗിന് വെങ്കല മെഡൽ. മൂന്ന് ദേശീയ റെക്കോര്‍ഡാണ് ആണ് താരം ഇന്ന് തന്റെ ആറ് ഗുഡ് ലിഫ്റ്റുകള്‍ക്കിടെ നേടിയത്.

സ്നാച്ചിൽ 163 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 192 കിലോയും ആണ് താരം ഉയര്‍ത്തിയത്. ഈ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 9ാമത്തെ ഭാരോദ്വാഹ്ന മെഡൽ ആണ് ലവ്പ്രീത് ഇന്ന് നേടിയത്.

ഇന്ത്യയ്ക്ക് തലയയുര്‍ത്താം, ശ്രീഹരി നടരാജന്റെ പ്രകടനത്തിൽ

ഇന്ത്യയ്ക്കായി മെഡലൊന്നും നേടിയില്ലെങ്കിലും ശ്രീഹരി നടരാജന്റെ നീന്തൽ കുളത്തിലെ പ്രകടനം സ്പോര്‍ട്സ് ആരാധകര്‍‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. നീന്തൽ കുളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള പ്രകടനങ്ങളൊന്നും അധികം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവയ്ക്കാറില്ല ആ കാലത്താണ് താന്‍ പങ്കെടുത്ത രണ്ട് മത്സരയിനിങ്ങളിലെ ഫൈനലിലേക്ക് ശ്രീഹരി യോഗ്യത നേടുന്നത്.

50 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ അഞ്ചാം സ്ഥാനത്തും നൂറ് മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ഏഴാം സ്ഥാനത്തുമാണ് താരം എത്തിയത്. 200 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ താരത്തിന് 9ാം സ്ഥാനത്ത് എത്താനെ ആയുള്ളുവെങ്കിലും താരം പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് നീന്തൽ കുളം വിട്ടത്.

ഈ 21 വയസ്സുകാരന്‍ താരത്തിന് ഇന്ത്യയ്ക്കായി വരും കാലങ്ങളിൽ നീന്തൽ കുളത്തിൽ നിന്ന് മെഡലുകള്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷകളാണ് ഇപ്പോള്‍ നിരീക്ഷകരും പങ്ക് വയ്ക്കുന്നത്.

മലേഷ്യയോട് വീണ് ഇന്ത്യ, വെള്ളി മെഡൽ നേട്ടം

കോമൺവെൽത്ത് ഗെയിംസ് 2022ലെ ബാഡ്മിന്റൺ മിക്സഡ് ടീം ഇവന്റിൽ ഫൈനലില്‍ കാലിടറി ഇന്ത്യ. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 1-3 എന്ന സ്കോറിന് ഇന്ത്യ തോൽവിയേറ്റ് വാങ്ങുകയായിരുന്നു.

ഇന്ത്യയുടെ വനിത സിംഗിള്‍സിൽ പിവി സിന്ധു മാത്രമാണ് വിജയം കൊയ്തത്. പുരുഷ ഡബിള്‍സ്, പുരുഷ സിംഗിള്‍സ്, വനിത ഡബിള്‍സ് ടീമുകള്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതിൽ പുരുഷ സിംഗിള്‍സിനിറങ്ങിയ കിഡംബി മാത്രമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടങ്ങിയത്.

ഇന്ത്യന്‍ താരങ്ങളെല്ലാം മത്സരത്തിൽ പൊരുതി നിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്.

ഗോള്‍ഡ്കോസ്റ്റിലെ വെങ്കലം വെള്ളിയാക്കി മാറ്റി വികാസ് താക്കൂര്‍

തുടര്‍ച്ചയായ മൂന്നാം കോമൺവെൽത്ത് മെഡൽ നേടി ഇന്ത്യയുടെ വികാസ് താക്കൂര്‍. 96 കിലോ പുരുഷന്മാരുടെ ഭാരോദ്വാഹ്നത്തിൽ ഇന്ന് വെള്ളി മെഡൽ ആണ് താരം നേടിയത്. 346 കിലോ ഉയര്‍ത്തിയാണ് വികാസ് താക്കൂര്‍ ആകെ ഉയര്‍ത്തിയത്.

സ്നാച്ചിൽ 155 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 191 കിലോയും ആണ് താരം ഉയര്‍ത്തിയത്. ഗ്ലാസ്കോയിൽ വെള്ളി മെഡൽ നേടിയ താരത്തിന് ഗോള്‍ഡ്കോസ്റ്റിൽ വെങ്കല മെഡൽ മാത്രമേ നേടാനായുള്ളു.

ഹോക്കിയിൽ പരാജയം, ഇംഗ്ലണ്ടിനോട് കീഴടങ്ങി വനിത ടീം

വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് പരാജയം. ഇംഗ്ലണ്ടിനെതിരെ 1-3 എന്ന സ്കോറിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടത്. പകുതി സമയത്ത് ഇംഗ്ലണ്ട് ഒരു ഗോളിനാണ് മുന്നിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ആണ് ആശ്വാസ ഗോള്‍ നേടിയത്.

ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് വിജയങ്ങളും ഒരു തോൽവിയും ആണ് ടീമിന്റെ പക്കൽ.

ഇത്തവണയും ചാമ്പ്യന്മാര്‍!!! ടേബിള്‍ ടെന്നീസിൽ സിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. സിംഗപ്പൂരിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഇന്ത്യ.

ഡബിള്‍സിൽ ഇന്ത്യ 3-0ന് വിജയം കുറിച്ചപ്പോള്‍ ആദ്യ സിംഗിള്‍സിൽ ഇന്ത്യയുടെ ശരത് കമാലിന് തോൽവിയായിരുന്നു ഫലം. സിംഗപ്പൂരിന്റെ ക്ലാരന്‍സ് ച്യു 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ എക്കാലത്തയും മികച്ച താരത്തിലൊരാളായ ശരതിനെ പരാജയപ്പെടുത്തിയത്.

മൂന്നാം മത്സരത്തിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1 എന്ന സ്കോറിന് സിംഗപ്പൂര്‍ താരത്തെ കീഴടക്കി ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.

ശരത്തിനെ പരാജയപ്പെടുത്തി ച്യൂവിനെതിരെ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തുവാന്‍ ഹര്‍മീത് ദേശായിയ്ക്ക് സാധിച്ചപ്പോള്‍ നാലാം മത്സരം ഇന്ത്യ 3-0ന് സ്വന്തമാക്കുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ലോൺ ബോളിൽ സ്വർണം നേടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ

ഇത് ചരിത്രം, ഇന്ത്യയുടെ വനിതകള്‍ ലോൺ ബോള്‍സ് വിമന്‍സ് ഫോര്‍സിൽ സ്വര്‍ണ്ണം നേടി. ഒരു ഘട്ടത്തിൽ 8-2 ന് മുന്നിലായിരുന്ന ഇന്ത്യ ഈ നേട്ടം കൈവിട്ട് 8-10ന് പിന്നിൽ പോകുന്നതാണ് കണ്ടത്. പിന്നീട് 15-10ന്റെ ലീഡ് നേടി ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിയ്ക്കുകയായിരുന്നു. ഫൈനൽ 17-10 എന്ന സ്കോറിനായിരുന്നു വിജയം.

രൂപ റാണി, നയനമോനി, ലവ്‍ലി, പിങ്കി എന്നിവരടങ്ങിയ ടീം ആണ് ഇന്ത്യയ്ക്കായി വിമന്‍സ് ഫോര്‍സിൽ ഈ ഇനത്തിലെ തങ്ങളുടെ ആദ്യ മെഡൽ നേട്ടം, അതും സ്വര്‍ണ്ണമായി നേടിയത്.

ഒന്നാമനായി മുരളി ശ്രീശങ്കര്‍, മുഹമ്മദ് യഹിയയും ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ പുരുഷ വിഭാഗത്തിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. മുരളി ശ്രീശങ്കര്‍ 8.05 മീറ്റര്‍ ചാടി ഒന്നാമനായി യോഗ്യത നേടിയപ്പോള്‍ മുഹമ്മദ് യഹിയ 7.68 മീറ്റര്‍ ചാടി എട്ടാമനായി യോഗ്യത നേടുകയായിരുന്നു. മുരളി ശ്രീശങ്കര്‍ തന്റെ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാര്‍ക്ക് ആയ എട്ട് മീറ്റര്‍ കടക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി 18 താരങ്ങളാണ് യോഗ്യത റൗണ്ടിൽ കളിച്ചത്. ഇതിൽ നിന്ന് ആദ്യ 12 സ്ഥാനക്കാരാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

Exit mobile version