താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണ്ണമെന്റ്: വിശ്വനാഥന്‍ ആനന്ദ് മൂന്നാം സ്ഥാനത്ത്

മോസ്കോയില്‍ നടക്കുന്ന പത്താമത് താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം റൗണ്ടില്‍ ഇസ്രായേലിലെ ബോറിസ് ഗെല്‍ഫാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മൂന്നാം സ്ഥാനത്തെത്തി. 5 തവണ ലോക ചാമ്പ്യനായിട്ടുള്ള ആനന്ദ് കഴിഞ്ഞ റൗണ്ടില്‍ വ്ലാഡിമിര്‍ ക്രമനിക്കുമായി അപ്രതീക്ഷ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാല് റൗണ്ട് അവശേഷിക്കെ റഷ്യന്‍ വംശജനായ ഹോളണ്ടിനെ പ്രതിനിധീകരിക്കുന്ന അനീഷ് ഗിരി ഒന്നാം സ്ഥാനത്തും റഷ്യയുടെ ഇയാന്‍ നെപ്പോമിയാച്ചി രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനും ആനന്ദും ചൈനയുടെ ലീ ചാവോയും പങ്കുവയ്ക്കുന്നു.