ഇസ്രയേല്‍ ചെസ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദി അറേബ്യ

Photograph: Mark Lennihan/AP

നാളെ സൗദി അറേബ്യയില്‍ ആരംഭിക്കാനിരിക്കുന്ന കിംഗ് സല്‍മാന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേല്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദ്യ അറേബ്യ. ഏഴ് താരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ വിസയ്ക്കായി അപേക്ഷിച്ചത്. എന്നാല്‍ ഇരു താരങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങളില്ലാത്തതിനാല്‍ സൗദ്യ അറേബ്യ വിസ നിഷേധിക്കുകയായിരുന്നു. ഖത്തറില്‍ നിന്നുള്ള താരങ്ങളുടെയും വിസ നിഷേധിക്കപ്പെടുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 180 ലധികം താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇസ്രായേലി ചെസ് ഫെഡറേഷന്‍ നിയമ നടപടി ഉള്‍പ്പെടെ പല മാര്‍ഗ്ഗങ്ങളും സൗദി അറേബ്യക്കെതിരെ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. സൗദി താരങ്ങളെ ഒഴിവാക്കി ഒരു ചെസ് ടൂര്‍ണ്ണമെന്റ് ഇസ്രയേലില്‍ നടത്താനും ആലോചന നടക്കുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial